ഹൃദയരാഗമഴ - M

ഹൃദയരാഗമഴ പൊഴിയുമാത്മസുഖം
മനതാരിൽ വിടരുന്ന കവിതേ
ഈ മരുഭൂമിയിൽ കുളിരേകും വർഷമായ്
അകതാരിൽ നീ വന്നു നിറയൂ
(ഹൃദയരാഗമഴ...)

സൂര്യനാളമായ് ഞാനിന്നി-
രുളിൻ മറ നീക്കവേ
സൂര്യകാന്തിപോൽ ഞാനീ 
സന്ധ്യയിൽ ഏകയാകും
ഇനിയും വിടരും പുതുവെയിൽ
ആ...
നമ്മൾ ഒന്നാകുവാൻ
നാദം ചേരും രാഗം മൂളും ഗാനം പാടും
ഹൃദയരാഗമഴ പൊഴിയുമാത്മസുഖം
മനതാരിൽ വിടരുന്ന കവിതേ...

നീലരാവിന്റെ മാറിൽ 
തിങ്കളായ് വന്നു ഞാൻ
നിന്നിൽ അലിയുമീ യാമം 
പുണ്യമാകുമീ ജന്മം
വിടരും ഈ പൂക്കളിൽ
ആ...
ഉയിരിൽ ഒന്നാകുവാൻ
സ്നേഹം തേടും ജീവൻ പോലെ 
ഞാനും നീയും
ആ....
(ഹൃദയരാഗമഴ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridayaragamazha - M