ഓണപ്പാട്ടിന്‍ താളംതുള്ളും - M
Music:
Lyricist:
Singer:
Raaga:
Film/album:
ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
(ഓണപ്പാട്ടിന്‍...)
പൂവിളിയെ വരവേല്‍ക്കും ചിങ്ങനിലാവിന്‍ വൃന്ദാവനിയില്‍
തിരുവോണമേ വരുകില്ലേ നീ
തിരുവോണസദ്യയൊരുക്കാന്‍
മാറ്റേറും കോടിയുടുത്ത്
തുമ്പിപ്പെണ്ണേ അണയില്ലേ നീ
തിരുമുറ്റത്തൊരു കോണില്‍
നില്‍ക്കുന്ന മുല്ലേ നീ
തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ
(ഓണപ്പാട്ടിന്‍...)
കിളിപാട്ടില്‍ ശ്രുതി ചേര്‍ത്ത് കുയില്‍പാടും വൃന്ദാവനിയില്‍
പൂ നുള്ളുവാന്‍ വരൂ ഓണമേ
കുയില്‍പാട്ടിന്‍ മധുരിമയില്‍
മുറ്റത്ത് കളമൊരുക്കാന്‍
അകത്തമ്മയായ് വരൂ ഓണമേ
പൊന്നോണക്കോടിയുടുത്ത്
നില്‍ക്കുന്ന തോഴിയായ്
പൂങ്കുഴലീ തേന്‍ ശ്രുതി പാടൂ
(ഓണപ്പാട്ടിന്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onappattin thaalam thullum - M
Additional Info
Year:
2004
ഗാനശാഖ: