രാഗവീണ പാടും

രാഗവീണ പാടും ഗാനം 
രാവിൻ മാറിൽ പെയ്യും നേരം
അലിയൂ നീ 
എന്നിൽ അലിയൂ നീ
രാവിലേതോ യാമം തന്നിൽ 
രാസകേളി ആടാൻ പോരൂ
അലിയൂ നീ 
എന്നിൽ അലിയൂ നീ
എൻ പൂവനിയാകേ 
നീ തഴുകും പൂങ്കാറ്റായ്
നീ വരൂ സ്നേഹവിലോലാ 
ഞാൻ തരാം എന്നെ നിനക്കായ്
(രാഗവീണ...)

മലർപ്പൂന്തോപ്പ് തേടി 
മദകരരാവുകൾ തോറും
മനം നെയ്യുന്ന സ്വപ്നം 
മായിക മന്മഥ ജാലം
പാതി മെയ്യായിടാം
ഞാൻ നിൻ പ്രിയകാമനയായ്
നീ വരും പാതകളിൽ ഞാൻ 
പൂവിടാം പൂമണമേകാം
രാഗവീണ പാടും ഗാനം 
രാവിൻ മാറിൽ പെയ്യും നേരം
അലിയൂ നീ 

കിനാവിൽ നിന്റെ ഗന്ധം 
കാതരമാമൊരു മന്ത്രം
അവൻ പാടുന്ന പാട്ടിൽ 
ഞാനൊരു വർണ്ണമയൂരം
ആരുമറിയാതെ ഈ വീണ മീട്ടാൻ 
നീ വരൂ സ്നേഹവിലോലാ 
ഞാൻ തരാം എന്നെ നിനക്കായ്
(രാഗവീണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragaveena paadum

Additional Info

Year: 
2004