മനസ്സൊരു സ്വപ്നഖനി
Music:
Lyricist:
Singer:
Raaga:
Film/album:
മനസ്സൊരു സ്വപ്നഖനീ
മൗനംനിറയെ സാഗമപസനി
പ്രണയരഥത്തിൽ പ്രമദവനത്തിൽ
പ്രിയൻ വരും രജനീ - ഇത്
പ്രിയൻ വരും രജനീ
മനസ്സൊരു സ്വപ്നഖനീ
മൗനംനിറയെ സാഗമപസനി
പൂവുകളിൽ നിന്നു പൂവുകൾ
വിരിയും യാമിനിയിൽ
ഈ സുഗന്ധ യാമിനിയിൽ
മദം കൊണ്ടു തുടുക്കുമെൻ
ചൊടിയിൽ മറ്റൊരു
മന്ദസ്മിതത്തിൻ ചിറകു കൊണ്ടു
മനസ്സു മനസ്സിന്മേൽ പടർന്നൂ
മറന്നു നാം സ്വയം മറന്നൂ..ആ..
മനസ്സൊരു സ്വപ്നഖനീ
മൗനംനിറയെ സാഗമപസനി
പൂനിലാവിൻ പട്ടുചേലകൾ തഴുകും
പൂമടിയിൽ -പാതിരാവിൻ പൂമടിയിൽ
മയങ്ങുമെൻ വികാരത്തിൻ ഇതളിൽ
മറ്റൊരു മല്ലിപ്പൂവമ്പിൻ വിരൽ കൊണ്ടു
ഞരമ്പുഞരമ്പിന്മേൽ പിണഞ്ഞു
മറന്നു നാം സ്വയം മറന്നു..ആ..
മനസ്സൊരു സ്വപ്നഖനീ
മൗനംനിറയെ സാഗമപസനി
പ്രണയരഥത്തിൽ പ്രമദവനത്തിൽ
പ്രിയൻ വരും രജനീ - ഇത്
പ്രിയൻ വരും രജനീ
മനസ്സൊരു സ്വപ്നഖനീ
മൗനംനിറയെ സാഗമപസനി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
manassoru swapnakhani
Additional Info
ഗാനശാഖ: