കണ്ണിൽ എൻ്റെ
യാ റഹീം..
യാ കരീം..
യാ ബസ്വീർ..
യാ ഹബീബ്..
യാ നബി..
അഹ്മദീ യാ നബി
ഹാഷ്മി ആഷിഖി
ആപ്സെ മിലാ യെ രഹമ് സാരെ
യാ മുബീൻ യാ നസീർ
യാ നജി മുഹമ്മദീ
ആഘ ഹേ ഖുദായ തും ഹമാരെ ഹേ..
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം
കുന്നിലേറി പോവണം പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കുളളിലേറി നീന്തണം
കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം
കുന്നിലേറി പോവണം പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കുളളിലേറി നീന്തണം
കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം ഓ..
കാട്ടുചെമ്പകം പൂത്ത കാവിലെത്തണം
കാറ്റുപോലും കണ്ടിടാതെ ചേർന്നിരിക്കണം
മാതളപ്പഴം പങ്കുചേർന്നു തിന്നണം
ചെംചുകപ്പു ചുണ്ടിലെൻ്റെ ചുണ്ടുമുത്തണം
പട്ടുടുപ്പിനെ പൊതിഞ്ഞൊരത്തറെന്ന പോൽ
ഒന്നു തമ്മിലായി വിടാതെയൊട്ടി നിൽക്കണം
വിണ്ണിലെ പന്തലിൽ ഒപ്പനക്കു ചോടുവെച്ചു
കൂടുമോ വെണ്ണിലാ ചന്ദ്രികേ
ഹായ്.. കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
ഓത്തുപള്ളിയിൽ കേട്ട കെസ്സുപാട്ടിലെ
ഒന്നുചേർന്ന രണ്ടു കുഞ്ഞു ജിന്നുപോലെ നാം
ഓർമ നെയ്തൊരാ ഞാറ്റുപൂവരമ്പിലെ
ഓടിയോടിയന്തിവാനിനുമ്മറം വരെ
നുള്ളിനോക്കി ഞാൻ കിനാവുകണ്ടതാകുമോ
ഹാ.. ഉള്ളിനുള്ളിലായ് പെരുത്തൊരാശയാകുമോ
നെഞ്ചിലോ ചിഞ്ചിലം ദഫെടുത്ത് കൊട്ടിടുന്നു
പൊരുമോ നീയുമെൻ കൺമണി
കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം
കുന്നിലേറി പോവണം പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കുളളിലേറി നീന്തണം
ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ
യാ ബസ്വീർ..
യാ കരീം..
യാ കരീം..
Additional Info
ഫ്ലൂട്ട് | |
സാക്സോഫോൺ | |
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ്സ് | |
മാൻഡലിൻ | |
പെർക്കഷൻ |