ഇളവെയിലലകളിൽ

കണ്ണാ നീ നിനൈപ്പതാരേ 
രാധയെ രാഗാർദ്രയെ 
നിന്നെ മനമലിഞ്ഞവളുയിർപ്പൂക്കളാൽ 
പൂജ ചെയ്കേ 

സ ഗ രി ഗ മ നി നി സ 
നിസഗരി സനിധമ ഗമപമ ഗരിസ 
സ സ ഗ ഗ സ സ മ മ 
സസഗഗ രിരിഗഗ മമനിനിസ 
നിനിസസ ഗനിസസ നിനിസസ ഗനിസസ 
നിനിസസ നിനിധധപ

ഇളവെയിലലകളിലൊഴുകും 
ഈ യമുനയുമൊരു നവവധുവായ് 
നനുനനെ ഒരുമഴ പോലെ കുളിരലയായ് വാ 
നീ പ്രിയവധുവല്ലേ 

ഹിമജലകണമണിയുതിരും 
ഈ വനികയുമൊരു മധുവനമായ് 
മണിമുകിലൊളിനിറമോടെ മയിലഴകായ് വാ 
നീ മമ മനമല്ലേ 

മഞ്ഞണിപ്പൂവേ പൊന്നൂയലാട്ടും 
നീരണിക്കാറ്റിൽ നിൻ സ്നേഹമല്ലേ 

ചന്ദനം ചാർത്തും നിൻമേനി വാകപ്പൂവുടൽ തേടും 
എൻ മാരനല്ലേ നീ 

ഇളവെയിലലകളിലൊഴുകും 
ഈ യമുനയുമൊരു നവവധുവായ് 
നനുനനെ ഒരുമഴ പോലെ കുളിരലയായ് വാ 
നീ പ്രിയവധുവല്ലേ 

മെല്ലെ  മെല്ലെ  ഇളതാം   
തങ്കത്താരദീപസമമായ്  
മാഘരാവിലിതിലേ  
മേഘത്തേരിലേറി വരുമോ 
മന്ദമന്ദമഴകേ 
ഇന്നെൻ  വേണുഗാനമൊഴുകീ  
രാസരാവിലമലേ 
രാധാ റാണിയായി വരുമോ 

ഒരു നാളീ വിരലിതളാലേ  
ശ്രുതി  മീട്ടും തനുവിതിലാകെ 
കനവാകേ   നിറവാലേ  
മധുമയമൊരു  സുഖലയമായി 
മനമാകെ  നിനവാകേ 
ഒരു  സംഗീത  സല്ലാപമുണരുകയായ്

ഹിമജലകണമണിയുതിരും 
ഈ വനികയുമൊരു മധുവനമായ് 
മണിമുകിലൊളിനിറമോടെ മയിലഴകായ് വാ 
നീ മമ മനമല്ലേ

സ്വപ്നകന്യയകലേ നിന്നും 
ദേവദാരുനിരയായ് 
കാവുനീക്കിയരികേ   
ലീലാലോലയായി വരവായ് 

സ്വർണവർണ്ണവിരലാൽ 
മഞ്ഞിൻ പാളിനീക്കി വെറുതേ 
സാന്ധ്യതാരമിതിലേ 
മിന്നൽ പീലി നീട്ടി വരവായ് 

ഒരു പൂവായ് തരളിതയായ് നീ 
ഒരു പാട്ടായ് മധുരിമയായ് നീ 
തനുവാകെ മൃദുവായ് നീ 
ഒരു കുറിയൊരു ചെറുതിരയായ് 
ഉടലാകെ ഉയിരാകെ 
നറുസിന്ദൂരമന്ദാരമിളകുകയായ് 

ഇളവെയിലലകളിലൊഴുകും 
ഈ യമുനയുമൊരു നവവധുവായ് 
നനുനനെ ഒരുമഴ പോലെ കുളിരലയായ് വാ 
നീ പ്രിയവധുവല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ilaveyilalakakil

Additional Info

Year: 
2021