പ്രിയമായ്
പ്രിയമായ് പാടുമേതോ ശുഭരാഗ വേണുവായ്
ഇനിയും നിന്റെയേതോ ശ്രുതിതേടി വന്നുഞാൻ
മധുചന്ദ്രനായ് കുളുർ രാത്രിയിൽ
അറിയാതെ എന്റെ ഇടനെഞ്ചിലിടം കണ്ടു
[പ്രിയമായ് പാടുമേതോ'....
മേലെ നിന്നെപോലെ ആകാശ മേഘങ്ങൾ ആലോലമായ്
തിരുവാതിരരാവിൻ ഉടയാടകൾ ചാർത്തി
തൂവിണ്ണിൻ മുറ്റത്തുലാത്തുമ്പോൾ
ദൂരെ പീലി കുന്നിൽ രാകോകിലങ്ങൾ മൂളുന്നുവോ
വിരഹാതുര ഗന്ധർവൻ ശ്രുതി മീട്ടിയൊരീണത്തിൻ
കേൾക്കാത്തൊരു പൂമ്പല്ലവി വീണ്ടും
നീ മൂടും മൗനങ്ങൾ സാന്ദ്രമായി ലയഭാവ ഗീതകമായി
[പ്രിയമായ് പാടുമേതോ......
പൂവേ ഓമൽ പൂവേ നിൻപൊന്നിതൾ തുമ്പിൽ തൂമഞ്ഞുമായ്
പുലർതാരക നീ രാവിൻ പടിവാതിലിലെത്തി
പൂങ്കാതിൽ പുന്നാരംചൊല്ലും
ഏതോ തൂവൽകൂടിൻ മോഹാങ്കണങ്ങൾ സല്ലീലമായ്
നിന്നോമൽ കല്യാണപൂപ്പന്തൽകെട്ടി ദീപാലങ്കാരങ്ങൾചാർത്തും
നീതേടും സ്വപ്നങ്ങൾ ധന്യമായി ചിരകാല സാഫല്യമായ്
[ പ്രിയമായ് പാടുമേതോ.......