ആറ്റിലാന ചന്തം

ആറ്റിൽ ആനച്ചന്തം ചിന്തും  ആറന്മുളയോടം
കാറ്റിൽ വഞ്ചിപാട്ടിൽ നീന്തും ആറന്മുളയോടം
ആറ്റിൽ ആനച്ചന്തം ചിന്തും ആറന്മുളയോടം
കാറ്റിൽ വഞ്ചിപാട്ടിൽ നീന്തും ആറന്മുളയോടം
പമ്പാനദിപെണ്ണേ നിന്റെ ഉത്രട്ടാതി ചിത്രതോണി
പമ്പാനദിപെണ്ണേ നിന്റെ ഉത്രട്ടാതി ചിത്രതോണി
കൂമ്പത്തൊരു നയമ്പിടാൻ പൊന്നേ പൊന്നിടാം
ഞാൻ തന്നെ പൊന്നിടാം
       [ ആറ്റിൽ ആന......
തിരുവോണത്തോണിയുടെ മേള കണ്ട്
തീരങ്ങൾ തകതെയ്തോം പാടീടുമ്പോൾ
തിരുവോണത്തോണിയുടെ മേള കണ്ട്
തീരങ്ങൾ തകതെയ്തോം പാടീടുമ്പോൾ
ഓളത്തിൽ താളത്തിൽ തോളത്തു വെച്ചെന്റെ
ഓടംപോലങ്ങയെ ഓമനിക്കാം പള്ളി
ഓടംപോലങ്ങയെ ഓമനിക്കാം
      [ ആറ്റിൽ ആന......
തെയ്യാരെ തെയ്യാ തെയ്യ  തെയ്യ തെയ്യ
തെയ്യാരെ തെയ്യാ ഹൊയ്യാ
തെയ്യാരെ തെയ്യാ തെയ്യ  തെയ്യ തെയ്യ
തെയ്യാരെ തെയ്യാ ഹൊയ്യാ
തെയ്യം തിന താനോ തെയ്യത്തോം
തെയ്യം തിന താനോ തെയ്യത്തോം
തെയ്യംതിന തെയ്യംതിന തെയ്യംതിന തെയ്യംതിന 
തെയ്യംതിന തെയ്യംതിന തെയ്യംതിന തെയ്യംതിന 
ഓ...ഓ...ഓ...           ഓ...ഓ...ഓ...
 
ആറു മൂളയേറും ഭഗവാനേ
അണിയോടം ഏറ്റിഞാൻ വന്നീടുമ്പോൾ
ആറു മൂളയേറും ഭഗവാനേ
അണിയോടം ഏറ്റിഞാൻ വന്നീടുമ്പോൾ
കാണിക്ക ദേവനെ കാണാൻ കഴിഞ്ഞത്
കരളുരുക്കീടുന്നു വള്ളസദ്ധ്യ എന്റെ
കരളുരുകീടുന്നു വള്ളസദ്ധ്യ 
         [ആറ്റിൽ ആന.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aatilana chandam

Additional Info

അനുബന്ധവർത്തമാനം