കള്ള് കുടിക്കാൻ
കള്ളുകുടിക്കാൻ മോഹം
ഞമ്മക്കു കള്ളുകുടിക്കാൻ മോഹം
കള്ളുകുടിക്കാൻ മോഹം
ഞമ്മക്കു കള്ളുകുടിക്കാൻ മോഹം
കള്ളു കുടിച്ചാൽ ഉള്ളിൽ
വെള്ളം പോലെ കിടക്കും
[ കള്ളുകുടിക്കാൻ...
അന്തിക്കു ഷാപ്പിലെ കള്ളു മോന്താൻ
അന്തുവും കൂട്ടരും കൂട്ടിനെത്തി
അന്തിക്കു ഷാപ്പിലെ കള്ളു മോന്താൻ
അന്തുവും കൂട്ടരും കൂട്ടിനെത്തി
ഊറ്റിക്കുടിക്കയും ഷാപ്പിലെ മാളൂനെ
ഓട്ടക്കണ്ണിവർ പാട്ടിലാക്കി
ഊറ്റിക്കുടിക്കയും ഷാപ്പിലെ മാളൂനെ
ഓട്ടക്കണ്ണിവർ പാട്ടിലാക്കി
[ കള്ളുകുടിക്കാൻ...
നാളുകൾ നാലു കഴിഞ്ഞതില്ലെങ്കിലും
കൂറുള്ള മാളൂനെ സ്വന്തമാക്കി
നാളുകൾ നാലു കഴിഞ്ഞതില്ലെങ്കിലും
കൂറുള്ള മാളൂനെ സ്വന്തമാക്കി
ബന്ധുരം തന്റെ നിതംബം കുലുക്കും
ബന്ധുരാങ്കിക്കേറെ ബന്ധമാവാം
ബന്ധുരം തന്റെ നിതംബം കുലുക്കും
ബന്ധുരാങ്കിക്കേറെ ബന്ധമാവാം
[ കള്ളുകുടിക്കാൻ...
പെട്ടെന്നു ചാടി പുറപ്പെട്ട കോമനെ
വട്ടം പിടിച്ചവൾ നൃത്തമാടി
പെട്ടെന്നു ചാടി പുറപ്പെട്ട കോമനെ
വട്ടം പിടിച്ചവൾ നൃത്തമാടി
വാലിട്ട നീലക്കടകണ്ണു കൊണ്ടവൾ
പാലാട്ടു കോമനെ പോലും കറക്കും
വാലിട്ട നീലക്കടകണ്ണു കൊണ്ടവൾ
പാലാട്ടു കോമനെ പോലും കറക്കും
[ കള്ളുകുടിക്കാൻ...