തളിരിടും
തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവിധികളിൽ
കതിരിടും തിന തേടുമീ ചെറു വെൺപിറാവുകളെ
കുറുകിയേതോ കഥ മൊഴിഞ്ഞും പാട്ടു മൂളിയുമിന്നലെ
സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ
ആളുമെൻ എരിതീയിലീ ചിറകാകെ നീറിയെന്നോ
[തളിരിടും പൂഞ്ചിറകുമായ്....
നൂറു നൂറു പ്രതീക്ഷകൾ ചുടു വേനലേൽക്കും വേളയിൽ
ഉരുകി വീഴും കണ്ണുനീരാൽ ഇളകിനൊമ്പര സാഗരം
പുണ്യങ്ങൾ തേടും ജന്മങ്ങളെല്ലാം മണ്ണിൽ വീണടിഞ്ഞോ
[തളിരിടും പൂഞ്ചിറകുമായ്....
ആർദ്രയാമൊരു സന്ധ്യയിൽ പകൽ മായുമേതോ വേളയിൽ
അകലെയെങ്ങോ തെളിയുമെന്നോ സ്നേഹ സാന്ത്വന ദീപകം
ശ്യാമാന്തകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാം
[തളിരിടും പൂഞ്ചിറകുമായ്....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaliridum
Additional Info
ഗാനശാഖ: