ഓണം വന്നു

ഓണം വന്നു മലനാട്ടിൽ
ഓണം വന്നു മറുനാട്ടിൻ
അത്തം പിറന്നാൽ പിന്നെ
പത്താം നാളല്ലോ പൊന്നോണം
അത്തം പിറന്നാൽ പിന്നെ
പത്താം നാളല്ലോ പൊന്നോണം
പൂവേപൊലി പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേപൊലി പൂവേപൊലി
       [ ഓണം വന്നു.....
ഓണക്കിളി പാടിടുമീ ശ്രീരഞ്ജിനി 
ഓണക്കിളി പാടിടുമീ ശ്രീരഞ്ജിനി 
പാടൂ ശ്രുതിലയ സുഖമരുളി നീ പാടൂ
ശ്രുതിലയ സുഖമരുളി നീ ആടൂ
മതിമറന്നു നീ ആടൂ മതിമറന്നു നീ 
         [ ഓണം വന്നു.....
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളിൽ
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളിൽ
തേടൂ മമനാടിൻ സുമസുഷമേ നീ തേടൂ
മമനാടിൻ സുമസുഷമേ നീ  ചൂടൂ
പുതു മലരു നീ ചൂടൂ പുതു മലരു നീ 
          [ ഓണം വന്നു.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Onam vannu

Additional Info

അനുബന്ധവർത്തമാനം