ബസന്ത് രവി
തമിഴ്നാട്ടിലെ ചെന്നൈ ബസന്ത് നഗർ സ്വദേശിയാണ് ബസന്ത് രവി. ചെറുപ്പം മുതലേ സിനിമകളോട് താത്പര്യമുണ്ടായിരുന്ന രവി സ്റ്റണ്ട് നടനായാണ് സിനിമയിൽ എത്തുന്നത്. ബോക്സിംഗ് ഉൾപ്പെടെയുള്ള ആയോധനമുറകൾ അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. ലക്കിമേൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മുതൽവൻ എന്ന സിനിമയിലെ വേഷം രവിയ്ക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
2004 -ൽ മമ്മൂട്ടി നായകനായ ബ്ലാക്ക് എന്ന സിനിമയിൽ അഭിനയിച്ചകൊണ്ടാണ് ബസന്ത് രവി മലയാളത്തിൽ തുടക്കമിടുന്നത്. അതിനുശേഷം തൊമ്മനും മക്കളും, ക്രിസ്ത്യൻ ബ്രദേഴ്സ്, അരവിന്ദന്റെ അതിഥികൾ എന്നിവയുൾപ്പെടെ പത്ത് മലയാള സിനിമകളിൽ ബസന്ത് രവി അഭിനയിച്ചു. സിനിമകൾ കൂടാതെ ചില തമിഴ് ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.