നിരഞ്ജ്

Niranj Maniyanpilla Raju
Niranj
നിരഞ്ജ് മണിയൻ പിള്ള
നിരഞ്ജൻ രാജു

പ്രശസ്ത നടനായ മണിയൻപിള്ള രാജുവിന്റെയും, ഇന്ദിരയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്ക്കൂൾ പഠനം കഴിഞ്ഞയുടനെ വഴക്ക് എൺ 18/9 എന്ന തമിഴ് സിനിമയുടെ റീമേക്കായ "ബ്ലാക്ക് ബട്ടർഫ്ലൈ" എന്ന സിനിമയിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ സിനിമയിലേയ്ക്ക് വന്നു. കോമേഴ്സ് & മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞാണ് തന്നേയ്ക്കാൾ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്ന "ബോബി" എന്ന ടൈറ്റിൽ റോളിലായി സിനിമയിൽ നിരഞ്ജ്  തന്റെ രണ്ടാമങ്കത്തിന് എത്തിയത്. 

സ്വാർത്ഥരായ സഹോദരന്മാർക്കിടയിലെ നല്ലവനായി വന്ന രഞ്ജിത്-മോഹൻലാൽ ചിത്രമായ ഡ്രാമയിലെ കഥാപാത്രത്തിനു  ശേഷം സകലകലാശാല, സൂത്രക്കാരൻ തുടങ്ങിയ സിനിമകളിൽ നായകവേഷങ്ങളിലെത്തി. ഇത് കഴിഞ്ഞാണ് കരിയറിലെ നിർണ്ണായകവഴിത്തിരിവെന്ന് പറയാൻ കഴിയുന്ന ഫൈനൽസിലെ മാനുവലാകുന്നത്. സംസ്ഥാന അവാർഡ് ജേതാവായ രജീഷ വിജയനും, ദേശീയ അവാർഡ് ജേതാവായ സുരാജിനും ഒപ്പത്തിനൊപ്പം നിന്ന അദ്ദേഹത്തിന്റെ മികച്ച പ്രകടനമായിരുന്നു ഫൈനൽസിലേത്. 

സച്ചിൻ രാജു സഹോദരനാണ്.