നിധിൻ സേവ്യർ
Nidhin Xavier
1984 ജൂൺ 18 ന് എറണാംകുളം ജില്ലയിലെ ചേരാനല്ലൂരിൽ ജനിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് എം എസ് ഡബ്ലുവും, കുസാറ്റിൽ നിന്നും എൽ എൽ ബിയും പാസ്സായി. ARC International Middle East ൽ എച്ച് ആർ ആയി 2018 വരെ ജോലി ചെയ്തു. അതിനുശേഷം ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. മധുരരാജ, ജാക്ക് & ഡാനിയൽ, മാർഗ്ഗംകളി എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി. അതിനുശേഷം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, വൺ, നായാട്ട് (2021), മഹാവീര്യർ, ഭ്രമം എന്നീ സിനിമകളിൽ അഭിനയിച്ചു