നിധിൻ പണിക്കർ

Nidhin Panicker

സത്യൻ പണിക്കർ, രമ ദമ്പതികളുടെ മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചു. കോഴിക്കോട് ഹയർ സെക്കന്റരി സ്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പ്രാാഥമിക വിദ്യാഭ്യാസം. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന സിനിമയുടെ സഹ സംവിധായകനായിട്ടാണ് നിധിൻ പണിക്കരുടെ തുടക്കം. തുടർന്ന് ജിയോബേബി സംവിധാനം ചെയ്ത 2 പെണ്‍കുട്ടികൾകുഞ്ഞു ദൈവം, എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും ശ്രീഹള്ളി എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടാറായും പ്രവർത്തിച്ചു. അതിനുശേഷം കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നീ ജിയോ ബേബി സിനിമകളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി. 

രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ സിനിമകളിൽ നിധിൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

വിലാസം- രാംനിവാസ്
പുതിയപാലം
പുതിയറ പോസ്റ്റ്
കോഴിക്കോട് 673004
nidhinpanickerclt@gmail.com
https://www.facebook.com/nidhin.panicker.9