എൻ കെ ശശിധരൻ

N K sasidharan
Date of Birth: 
Friday, 25 November, 1955
Date of Death: 
ചൊവ്വ, 21 November, 2023
സംഭാഷണം: 2
തിരക്കഥ: 1

കെ. സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുടേയും മകനായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. മലയാളസാഹിത്യത്തിൽ മാസ്‌റ്റര്‍ ബിരുദം നേടിയിട്ടുള്ള ആളാണ് ശശിധരൻ. പതിന്നാലു വര്‍ഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

രാജപരമ്പര എന്ന ചിത്രത്തിലൂടെയാണ് ശശിധരൻ സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ചുവന്ന അങ്കി, അഗ്നിശലഭങ്ങൾ എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയും സംഭാഷണവും ചക്രവർത്തി എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ, കോഴിക്കോട്‌ നിലയങ്ങളിൽ ശശിധരൻറെ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ ആനുകാലികങ്ങളില്‍ നോവലുകള്‍ എഴുതുന്നു.

ചാവേര്‍പ്പട, കര്‍ഫ്യൂ, കാശ്‌മീര്‍, മറൈന്‍ കിങ്ങ്‌, മര്‍മ്മരങ്ങള്‍. ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ്‌ കൃതികള്‍. ഇതില്‍ കർഫ്യൂ ചലച്ചിത്രമായി. 2020 -ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമാണ് അവസാനമായി എഴുതിയ നോവൽ.

2023 നവംബർ 21 -ന് ശശിധരൻ അന്തരിച്ചു.