മാസ്റ്റർ വിമൽ

Master Vimal

തെലുങ്ക് ആക്റ്ററാണ്. ബേബി സംവിധാനം ചെയ്ത അമൃതഗീതം എന്ന  സിനിമയിലൂടെ ബാലതാരമായി മലയാളത്തിലെത്തി. അതിനു ശേഷം ഏറെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ആരൂഡത്തിലേയും അനുബന്ധത്തിലെയും അഭിനയത്തിന് ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി.  2014ൽ ഐ‌വി ശശിതന്നെ സംവിധാനം നിർവ്വഹിക്കുന്ന അനുവാദമില്ലാതെ എന്ന സിനിമയിലൂടെ വീണ്ടൂം നായകനായി രംഗത്ത് വരാൻ തയ്യാറെടുത്തെങ്കിലും ചിത്രം സാങ്കേതികകാരണങ്ങളാൽ മുടങ്ങി.  മദ്രാസ് ലയോള കോളേജിൽ നിന്നും ബി.കോം ബിരുദം നേടിയ ശേഷമാണ് വീണ്ടും രംഗത്തേക്ക് വന്നത്. നക്ഷത്രക്കൂടാരമാണ് വിമൽ അഭിനയിച്ച ഒടുവിലത്തെ മലയാള സിനിമ.