മാസ്റ്റർ കുമാർ
1970 കളുടെ അവസാനത്തിലും 1980 ന്റെ തുടക്കകാലത്തുമുള്ള തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധേയനായ മാസ്റ്റർ കുമാർ എന്ന കുമരൻ മധുര സ്വദേശിയാണ്.. മധുരയിൽ ഫോട്ടോഗ്രാഫി സ്റ്റുഡിയോ നടത്തിയിരുന്ന സുബ്ബരാമനും ഭാര്യ രാജാമണിയുമാണ് മാതാപിതാക്കൾ.. ആറുമാസം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോൾത്തന്നെ സിനിമയിലെത്തിയ കുമാർ മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ നാല് ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമയിൽ ബാലതാരങ്ങളായി പ്രശസ്തി നേടിയ മാസ്റ്റർ പ്രഭാകർ, ബേബി സുമതി എന്നിവരുടെ അനുജനാണ് മാസ്റ്റർ കുമാർ. മിനിമോൾ, വിഷുക്കണി, കനൽക്കട്ടകൾ, മുദ്രമോതിരം തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു.. ചെന്നൈയിൽ ജേഷ്ഠൻ പ്രഭാകറിന്റെ സ്വാസ്തിക് ഡിജിറ്റൽ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ നിലവിൽ മാർക്കറ്റിംഗ് മാനേജരാണ് മാസ്റ്റർ കുമാർ എന്ന കുമരൻ.