മന്യ

Manya

തെന്നിന്ത്യൻ ചലച്ചിത്ര നടി. ആന്ധ്രാ സ്വദേശിയും ഇംഗ്ലണ്ടിൽ ഡോക്ടറുമായ പ്രഹ്ലാദന്റെയും  പത്മിനിയുടെയും മകളായി 1982 ഒക്ടോബറിൽ ജനിച്ചു. ഒമ്പത് വയസ്സുവരെ ഇംഗ്ലണ്ടിൽ വളർന്ന മന്യ പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. Maths and statistics, Minoring in quantitative finance- എന്നീ വിഷയങ്ങളിൽ  രണ്ടു ബിരുദങ്ങൾ ഉള്ളയാളാണ് മന്യ. കൂടാതെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബിയെ യും കഴിഞ്ഞു.  1992-ൽ Kizhakke Varum Paattu എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മന്യയുടെ സിനിമയിലെ തുടക്കം. അതിനു ശേഷം മോഡലിംഗിൽ പ്രവേശിച്ചു. പല പരസ്യങ്ങൾക്കുവേണ്ടിയും മോഡലായി. 2000- ത്തിൽ ജോക്കർ എന്ന മലയാള സിനിമയിലാണ് മന്യ ആദ്യമായി നായികയാകുന്നത്. തുടർന്ന് വൺ മാൻ ഷോ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, അപരിചിതൻ... എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ അഭിനയിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്.

2008-ൽ മന്യ സത്യ പട്ടേൽ എന്നയാളെ വിവാഹം ചെയ്തുവെങ്കിലും താമസിയാതെ അവർ വിവാഹമോചിതരായി. അതിനുശേഷം വികാസ് ബാജ്പെയുമായി മന്യയുടെ വിവാഹം നടന്നു. മന്യ - വികാസ് ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് ഒമിഷ്ക. 

അവാർഡുകൾ- 

2000: Ballem Venumadhav Best Debut Actress of 1999. Film: Devaa, 1999 (Telugu)
2001: 24th Kerala Film Critics Award for Best Actress of 2000. Film: Joker, 2000 (Malayalam)
2006: Sun Feast Udaya Film Awards. Best Debut Actress. Film: Varsha, 2005 (Kannada)
2006: Sun Feast Udaya Film Awards. Best Debut Actress. Film: Shastri, 2005 (Kannada)

Other awards,

2002: Drisya Television & Audio Awards: Best Actress (Special Jury) Award. Tele-film: Kanmani, 2002 (Malayalam)