വൈപ്പിൻ കരയിലെ

വൈപ്പിൻ കരയിലെ മച്ചമ്പിയല്ല 
പുനലൂരെത്തിയ ചങ്ങാതിയല്ല(2) കോട്ടയ്ക്കകത്തെ കൊട്ടുവടി 

കോട വാറ്റിയ എരിതണ്ണി...(വൈപ്പിൻ)

 

പല പല പേരിൽ നിന്നവതാരം 

പരമാത്മാവിൻ തനിയവതാരം(2)

വെട്ടിരുമ്പെന്ന് വിളിച്ചോട്ടെ നിന്നെ 

വിട്ടു വിട്ടു ലസിച്ചോട്ടെ..(വൈപ്പിൻ )

 

പൈങ്കിളിപ്പെണ്ണിന്റ കൈകൊണ്ട് വിളമ്പിയ കരി മീനിന്റെ കറി തൊട്ടുകൂട്ടി.. നിന്നെയൊരല്പം സേവിച്ചാൽ പിന്നെ ആകാശം ഭൂമിക്ക് താഴെ 

അളിയാ പൊന്നളിയാ (വൈപ്പിൻ)

 

സന്തോഷം വന്നാൽ നിന്നെ തേടും 

സങ്കടം വന്നാലും നിന്നെ തേടും (2)

പ്ലാസ്റ്റിക്കെന്നു വിളിച്ചോട്ടെ ഇന്ന് 

പട്ട കൊണ്ട് കുളിച്ചിട്ടേ ...(വൈപ്പിൻ)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vyppin karayile

Additional Info

Year: 
1983

അനുബന്ധവർത്തമാനം