വനത്തിലിടമില്ലാഞ്ഞോ
വനത്തിലിടമില്ലാഞ്ഞോ വരുവാന്‍ കൊതിയില്ലാഞ്ഞോ
പോരാന്‍ കല്‍പ്പനയില്ലാഞ്ഞോ
ഊര്‍മിള മാത്രം പതിയുടെ നിഴലായ്
പടികളിറങ്ങി നടന്നില്ലാ.... പടികളിറങ്ങി നടന്നില്ല
വനത്തിലിടമില്ലാഞ്ഞോ വരുവാന്‍ കൊതിയില്ലാഞ്ഞോ
പോരാന്‍ കല്‍പ്പനയില്ലാഞ്ഞോ
ഊര്‍മിള മാത്രം പതിയുടെ നിഴലായ്
പടികളിറങ്ങി നടന്നില്ലാ.... പടികളിറങ്ങി നടന്നില്ല
കല്ലിച്ച നൊമ്പരമുള്ളിലൊളിച്ചവൾ
കല്ലു പോല്‍ നിന്ന് നെടുവീര്‍ക്കേ
കല്ലിച്ച നൊമ്പരമുള്ളിലൊളിച്ചവൾ
കല്ലു പോല്‍ നിന്ന് നെടുവീര്‍ക്കേ
ലക്ഷ്മണന്‍ കണ്ടുവോ രാമനും കണ്ടുവോ
ലക്ഷ്മണന്‍ കണ്ടുവോ രാമനും കണ്ടുവോ
സീത തന്‍ ഉള്ളവും കല്ലായിരുന്നുവോ
സീത തന്‍ ഉള്ളവും കല്ലായിരുന്നുവോ
വനത്തിലിടമില്ലാഞ്ഞോ വരുവാന്‍ കൊതിയില്ലാഞ്ഞോ
പോരാന്‍ കല്‍പ്പനയില്ലാഞ്ഞോ
ഊര്‍മിള മാത്രം പതിയുടെ നിഴലായ്
പടികളിറങ്ങി നടന്നില്ലാ.... പടികളിറങ്ങി നടന്നില്ല
കല്ലിലും മുള്ളിലും കാല്‍ വച്ചു രാമന്റെ
കര്‍മ്മപഥങ്ങളില്‍ സീത നടക്കവേ
കല്ലിലും മുള്ളിലും കാല്‍ വച്ചു രാമന്റെ
കര്‍മ്മപഥങ്ങളില്‍ സീത നടക്കവേ
ഊര്‍മിള മാത്രം....അയോദ്ധ്യ തന്‍ ദുഃഖമാ....യ്
ഊര്‍മിള മാത്രം....അയോദ്ധ്യ തന്‍ ദുഃഖമായ്
ലക്ഷ്മണന്‍ തന്‍ നിഴല്‍ തേടി അലഞ്ഞു പോയീ
ലക്ഷ്മണന്‍ തന്‍ നിഴല്‍ തേടി അലഞ്ഞു പോയി
വനത്തിലിടമില്ലാഞ്ഞോ വരുവാന്‍ കൊതിയില്ലാഞ്ഞോ
പോരാന്‍ കല്‍പ്പനയില്ലാഞ്ഞോ
ഊര്‍മിള മാത്രം പതിയുടെ നിഴലായ്
പടികളിറങ്ങി നടന്നില്ലാ.... പടികളിറങ്ങി നടന്നില്ല