ഹേ നചികേതസ്സേ
ഹേ നചികേതസ്സേ ഹേ നചികേതസ്സേ
നീയാണ് ഭാരതപുത്രന്‍ നീയാണ് മാനവപുത്രന്‍
നീയാണ് മാമുനിപുത്രന്‍ നീ ബ്രഹ്മരൂപ പവിത്രന്‍
ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രന്‍
നിന്‍ താതന്‍ ദാനമായ് കാലന്നു നല്‍കിയ
നീ ആര്‍ഷഭാരത പുത്രന്‍
നിന്‍ താതന്‍ ദാനമായ് കാലന്നു നല്‍കിയ
നീ ആര്‍ഷഭാരതപുത്രന്‍
കര്‍മ്മ വിശുദ്ധിയെഴാത്ത നിന്‍ താതന്
ധര്‍മ്മോപദേശ പവിത്രന്‍ നീ
കര്‍മ്മ വിശുദ്ധിയെഴാത്ത നിന്‍ താതന്
ധര്‍മ്മോപദേശ പവിത്രന്‍ നീ
ഓംകാരരൂപ പവിത്രന്‍ നീ.............
ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രൻ
സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന്‍
നീ ആത്മരൂപ വിശുദ്ധന്‍
സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന്‍
നീ ആത്മരൂപ വിശുദ്ധന്‍
ബ്രഹ്മ സത്യം ജഗന്മിഥ്യ എന്നതിന്‍
സത്യ സൌന്ദര്യ സാരം ഗ്രഹിച്ചവന്‍
നീയാണ് ഭാരത പുത്രന്‍
ഹേ നചികേതസ്സേ നചികേതസ്സേ
നീയാണ് ഭാരതപുത്രൻ.........