കുളിര്‍ വെണ്ണിലാവിന്റെ
കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
മദനന്റെ മലരമ്പോ മധുമാസ പൂത്തിടമ്പോ
മനസ്സിന്‍ നീലക്കരിമ്പോ തമ്പുരാട്ടീ നീയെൻ തമ്പുരാട്ടീ

തുളസിവെറ്റില തിന്നോ...... ചെമന്നതീ ചുണ്ട് നിന്റെ...........
തുളസിവെറ്റില തിന്നോ ചെമന്നതീ ചുണ്ട് നിന്റെ
കരളിന്റെ അനുരാഗ ചെമപ്പാര്‍ന്നതോ ചൊല്ലു ചെമപ്പാര്‍ന്നതോ
ഒരു കൂട്ടം പറയുവാന്‍ കൊതി തുള്ളും മനസ്സിന്റെ
മണിമുറ്റത്തിരിക്കുമോ തമ്പുരാട്ടീ
ഒരു കൂട്ടം പറയുവാന്‍ കൊതി തുള്ളും മനസ്സിന്റെ
മണിമുറ്റത്തിരിക്കുമോ തമ്പുരാട്ടീ നിന്റെ മൊഞ്ച് കാട്ടീ
നിന്റെ മൊഞ്ച് കാട്ടീ...............
കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
മദനന്റെ മലരമ്പോ മധുമാസ പൂത്തിടമ്പോ
മനസ്സിന്‍ നീലക്കരിമ്പോ തമ്പുരാട്ടീ നീയെൻ തമ്പുരാട്ടീ
കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ
തുടുതുടുപ്പിയലുന്ന......ചൊടികളില്‍ വിടരുന്ന............
തുടുതുടുപ്പിയലുന്ന ചൊടികളില്‍ വിടരുന്ന
പനിനീരിന്‍ പൂക്കളിറുത്തെടുത്തോട്ടേ ചൊല്ലു തമ്പുരാട്ടീ
കുനു ചില്ലിക്കൊടി വെട്ടിച്ചൊരു വാക്കുമുരിയാടാതിവിടുന്നു
പോയിടല്ലേ തമ്പുരാട്ടീ
കുനു ചില്ലിക്കൊടി വെട്ടിച്ചൊരു വാക്കുമുരിയാടാതിവിടുന്നു
പോയിടല്ലേ തമ്പുരാട്ടീ എന്റെ തമ്പുരാട്ടീ.................