രാഘവാ

രാഘവാ............രാമരാജ്യത്തിന്‍ പ്രിയ നായകാ
രാഘവാ............രാമരാജ്യത്തിന്‍ പ്രിയ നായകാ
വൈദേഹി ഇന്നെങ്ങു രാമാ
രാഘവാ............രാമരാജ്യത്തിന്‍ പ്രിയ നായകാ

കല്ലിലും മുള്ളിലും കാല്‍ വച്ചു കാല്‍ വച്ചു
കാന്താര മദ്ധ്യത്തിലെങ്ങും
കല്ലിലും മുള്ളിലും കാല്‍ വച്ചു കാല്‍ വച്ചു
കാന്താര മദ്ധ്യത്തിലെങ്ങും
നിന്നുടെ കര്‍മ്മപഥങ്ങളില്‍
നിന്‍ നിഴലായി പിരിയാതെ എന്നും
നിന്നുടെ കര്‍മ്മപഥങ്ങളില്‍
നിന്‍ നിഴലായി പിരിയാതെ എന്നും
രാമ രാമേതി ജപിച്ചു നടന്നൊരാ
വൈദേഹി ഇന്നെങ്ങു രാമാ
രാമ രാമേതി ജപിച്ചു നടന്നൊരാ
വൈദേഹി ഇന്നെങ്ങു രാമാ
ചൊല്ലുമോ സീത തന്‍ കുറ്റമെന്തെന്നു നീ
വല്ലായ്മ ഇല്ലെങ്കിലല്പം
കല്ലായിരുന്നുവോ മാനസം
നിന്നുള്ളിലില്ലയോ കാരുണ്യമല്പവും

രാഘവാ............രാമരാജ്യത്തിന്‍ പ്രിയ നായകാ

രാവണന്‍ സീതയെ മോഹിച്ചു വന്നത്
സീത തന്‍ കുറ്റമോ രാമാ
രാവണന്‍ സീതയെ മോഹിച്ചു വന്നത്
സീത തന്‍ കുറ്റമോ രാമാ
നിന്‍ പ്രജ ധര്‍മ്മം വെടിഞ്ഞു ജീവിച്ചതും
ദേവി തന്‍ കുറ്റമോ രാമാ
നിന്‍ പ്രജ ധര്‍മ്മം വെടിഞ്ഞു ജീവിച്ചതും
ദേവി തന്‍ കുറ്റമോ രാമാ
രാമ രാമേതി ജപിച്ചു നടന്നൊരാ
വൈദേഹി ഇന്നെങ്ങു രാമാ
രാമ രാമേതി ജപിച്ചു നടന്നൊരാ
വൈദേഹി ഇന്നെങ്ങു രാമാ
അഗ്നിയില്‍ വേവാതവള്‍ വ്രതശുദ്ധി തന്‍

അഗ്നിയായ് നിന്നില്ലേ രാമാ
സീത പതിവ്രതാരത്നമാണെന്നതും
നീയറിഞ്ഞില്ലയോ രാമാ............
നീയറിഞ്ഞില്ലയോ രാമാ............

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raghavaa

Additional Info

Year: 
1984

അനുബന്ധവർത്തമാനം