കുന്തി വിളിച്ചു
കുന്തി വിളിച്ചു കര്‍ണ്ണാ.......
മനം നൊന്തു വിളിച്ചു കര്‍ണ്ണാ..........
കുന്തി വിളിച്ചു കര്‍ണ്ണാ..........
മനം നൊന്തു വിളിച്ചു കര്‍ണ്ണാ..........കര്‍ണ്ണാ......
മകനേ ഭാരതയുദ്ധം നാളെ
ഭൂമിയില്‍ രക്തപ്പുഴ നീളെ നീയൊരമ്പു തൊടുക്കൂ
എന്നുടെ മാറിടം ഒന്നു പിളര്‍ക്കൂ
മകനേ മാറിടം ഒന്നു പിളര്‍ക്കൂ
കുന്തി വിളിച്ചു കര്‍ണ്ണാ............
ഒരു മാതാവിന്‍ മനമുരുകുന്നു പുത്രന്‍ നിന്നു ജ്വലിക്കുന്നു
ഒരു മാതാവിന്‍ മനമുരുകുന്നു പുത്രന്‍ നിന്നു ജ്വലിക്കുന്നു
ഭൂവിന്‍ വേദനയാരറിയുന്നു കൌരവരോ.....ഹാ.....പാണ്ഡവരോ..
ഭൂവിന്‍ വേദനയാരറിയുന്നു കൌരവരോ.....ഹാ.....പാണ്ഡവരോ..
കൌരവരസ്ത്രമെടുക്കുന്നു പാണ്ഡവരസ്ത്രമെടുക്കുന്നു
രക്തം ചിന്തുക രസമോ മനുഷ്യന് തമ്മില്‍ കൊല്ലുക രസമോ
കുന്തി വിളിച്ചു കര്‍ണ്ണാ..............
ആരറിയുന്നു മാനവധര്‍മ്മം ഭാരത ഭാസുരധര്‍മ്മം
ആരറിയുന്നു മാനവധര്‍മ്മം ഭാരത ഭാസുരധര്‍മ്മം
ഭൂമിയില്‍ രക്തപ്പുഴയൊഴുകുന്നത്
സൌഖ്യമതോ.....ഹാ....വേദനയോ
ഭൂമിയില്‍ രക്തപ്പുഴയൊഴുകുന്നത്
സൌഖ്യമതോ.....ഹാ....വേദനയോ
ഭാരതമിന്നു വിതുമ്പുന്നു മാനവനിവിടെ നടുങ്ങുന്നു
അസ്ത്രമെടുക്കരുതിവിടിനി ആരും ശക്തി പരീക്ഷണമരുതേ