പണ്ട് പണ്ടൊരു
പണ്ട് പണ്ടൊരു രാജകുമാരി
സൂര്യദേവനെ സ്നേഹിച്ചു
മാമുനി മന്ത്രം പരീക്ഷിച്ചു
കന്യക സൂര്യനും മോഹമുദിച്ചു
പണ്ട് പണ്ടൊരു രാജകുമാരി
സൂര്യദേവനെ സ്നേഹിച്ചു
മാമുനി മന്ത്രം പരീക്ഷിച്ചു
കന്യക സൂര്യനും മോഹമുദിച്ചു
താമരപ്പൂക്കളുറങ്ങി തങ്ക
താരകപ്പൂക്കള്‍ മിഴി തുറന്നു
താമരപ്പൂക്കളുറങ്ങി തങ്ക
താരകപ്പൂക്കള്‍ മിഴി തുറന്നു
സൂര്യനും സുന്ദരി രാജകുമാരിയും
സ്വപ്നങ്ങളേറെ പങ്കു വച്ചു
സൂര്യനും സുന്ദരി രാജകുമാരിയും
സ്വപ്നങ്ങളേറെ പങ്കു വച്ചു
പങ്കു വച്ചൂ
പണ്ട് പണ്ടൊരു രാജകുമാരി
സൂര്യദേവനെ സ്നേഹിച്ചു
മാമുനി മന്ത്രം പരീക്ഷിച്ചു
കന്യക സൂര്യനും മോഹമുദിച്ചു
ആ ദിവ്യമന്ത്രം ഫലിച്ചു കന്യക
അമ്മയായ് കോരിത്തരിച്ചു പോയി
ആ ദിവ്യമന്ത്രം ഫലിച്ചു കന്യക
അമ്മയായ് കോരിത്തരിച്ചു പോയി
മൌനമുടഞ്ഞുപോയ് മാനത്തിന്‍
നെഞ്ചിലും മാനിനി തന്നുള്ളം ആര് കണ്ടു
മൌനമുടഞ്ഞുപോയ് മാനത്തിന്‍
നെഞ്ചിലും മാനിനി തന്നുള്ളം ആര് കണ്ടു
ഉള്ളം ആര് കണ്ടൂ
പണ്ട് പണ്ടൊരു രാജകുമാരി
സൂര്യദേവനെ സ്നേഹിച്ചു
മാമുനി മന്ത്രം പരീക്ഷിച്ചു
കന്യക സൂര്യനും മോഹമുദിച്ചു