ഉദയമായീ

ഉദയമായീ.....ഉണരാന്‍  സമയമായി......
ഉദയമായീ.....ഉണരാന്‍  സമയമായി......
വ്രതമിരിക്കും  പൂമൊട്ടുകളേ 
മനസ്സുറങ്ങും വെണ്‍ പ്രാവുകളേ 
സുപ്രഭാതം... മംഗല സുപ്രഭാതം...പ്രഭാതം പ്രഭാതം
സുപ്രഭാതം... മംഗല സുപ്രഭാതം...പ്രഭാതം പ്രഭാതം ...
ഉത്തിഷ്ഠത  ജാഗ്രത പ്രാപ്യവരാന്‍ നിബോധത
ഉത്തിഷ്ഠത  ജാഗ്രത പ്രാപ്യവരാന്‍ നിബോധത

ബ്രാഹ്മ  രൌദ്ര  മുഹൂര്‍ത്ത  മുകുളങ്ങള്‍
ശംഖനാദ  ദലങ്ങളാര്‍ന്നു  
ബ്രാഹ്മ  രൌദ്ര  മുഹൂര്‍ത്ത  മുകുളങ്ങള്‍
ശംഖനാദ  ദലങ്ങളാര്‍ന്നു
സൂര്യ വന്ദന കിരണങ്ങള്‍
ഊറി  വീണൊരു രജത താരമുണര്‍ന്നു  ആ ...
സൂര്യ വന്ദന  കിരണങ്ങള്‍
ഊറി  വീണൊരു രജത താരമുണര്‍ന്നു
ആ..ആ..ആ.......

വെണ്‍  തുഷാര  ഹൃദന്ത  തന്ത്രികളില്‍
വെങ്കടേശ്വര സുപ്രഭാത ധ്വനി  മുഴങ്ങുന്നു
വെണ്‍  തുഷാര  ഹൃദന്ത  തന്ത്രികളില്‍
വെങ്കടേശ്വര  സുപ്രഭാത ധ്വനി  മുഴങ്ങുന്നു
ഭജന പാടും പൂഞ്ചോലകളില്‍
പാവനം ഹരിനാമ കീര്‍ത്തനമൊഴുകുന്നൂ  
ഭജന പാടും പൂഞ്ചോലകളില്‍
പാവനം ഹരിനാമ കീര്‍ത്തനമൊഴുകുന്നൂ  

ഉദയമായീ.....ഉണരാന്‍  സമയമായി......
ഉദയമായീ.....ഉണരാന്‍  സമയമായി......
വ്രതമിരിക്കും  പൂമൊട്ടുകളേ 
മനസ്സുറങ്ങും വെണ്‍ പ്രാവുകളേ 
സുപ്രഭാതം... മംഗല സുപ്രഭാതം...പ്രഭാതം പ്രഭാതം
സുപ്രഭാതം... മംഗല സുപ്രഭാതം...
പ്രഭാതം പ്രഭാതം ...പ്രഭാതം പ്രഭാതം ...
പ്രഭാതം പ്രഭാതം ...പ്രഭാതം പ്രഭാതം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Udhayamaayee

Additional Info

Year: 
1984

അനുബന്ധവർത്തമാനം