ശ്രുതിസുഖ നിനദേ

ശ്രുതിസുഖ നിനദേ വീണേ
ശ്രുതിസുഖ നിനദേ വീണേ നിന്‍
പ്രബോധരാഗമുണര്‍ന്നൊഴുകും
പ്രകാശ തന്ത്രികളില്‍
അണുവായ് അലിയാന്‍ വെമ്പും ഞാനോ
വെറുമൊരു സ്വരശകലം

ശ്രുതിസുഖ നിനദേ വീണേ നിന്‍
പ്രബോധരാഗമുണര്‍ന്നൊഴുകും
പ്രകാശ തന്ത്രികളില്‍
അണുവായ് അലിയാന്‍ വെമ്പും ഞാനോ
വെറുമൊരു സ്വരശകലം
ശ്രുതിസുഖ നിനദേ വീണേ

രിമരിസാ.. രിമരിസാ..രീമധമരിസാ
രിമരിസാ..ആ...ആ‍...ആ..
സരിമധമരി സരിമധമരി സരിമധരീ..
സധമധരീ..ആ..ആ..ആ
മധസരിസരി മധസരിസരി
മധസരിമാ...ആ..ആ..ആ..

അജ്ഞാതയാമേതോ ഗായിക മീട്ടും
അശ്രുതപൂര്‍വ ശ്രുതികൾ
അജ്ഞാതയാമേതോ ഗായിക മീട്ടും
അശ്രുതപൂര്‍വ ശ്രുതികൾ
അമൃതായ്......ഉണര്‍വായ്......നിര്‍വൃതിയായ്.....
എന്നില്‍ നീ നിറച്ചൂ നീ വിളിച്ചൂ ഞാന്‍ ഉണര്‍ന്നൂ
എന്നില്‍ നീ നിറച്ചൂ നീ വിളിച്ചൂ ഞാന്‍ ഉണര്‍ന്നൂ
ഉഷസ്സേ.......ഉഷസ്സേ.......നിന്നെയറിഞ്ഞതും നിന്നിലൂടെ
ഞാന്‍ എന്നെ അറിഞ്ഞതും നിന്നിലൂടെ

ശ്രുതിസുഖ നിനദേ വീണേ നിന്‍
പ്രബോധരാഗമുണര്‍ന്നൊഴുകും
പ്രകാശ തന്ത്രികളില്‍
അണുവായ് അലിയാന്‍ വെമ്പും ഞാനോ
വെറുമൊരു സ്വരശകലം
ശ്രുതിസുഖ നിനദേ വീണേ

രിമരിസാ.. രിമരിസാ..രീമധമരിസാ
രിമരിസാ..ആ...ആ‍...ആ..
സരിമധമരി സരിമധമരി സരിമധരീ..
സധമധരീ..ആ..ആ..ആ
മധസരിസരി മധസരിസരി
മധസരിമാ...ആ..ആ..ആ..

വിശ്രാന്തമാമേതോ തീരത്തുറങ്ങിയ
വിസ്മൃതമാം രാഗതാളങ്ങള്‍
വിശ്രാന്തമാമേതോ തീരത്തുറങ്ങിയ
വിസ്മൃതമാം രാഗതാളങ്ങള്‍
വിളക്കായ്.......വെട്ടമായ്..........ചൈതന്യമായ്..
എന്നില്‍ നീ  ഒരുക്കി ബ്രഹ്മനാദം ഞാന്‍ ഒഴുക്കി
എന്നില്‍ നീ  ഒരുക്കി ബ്രഹ്മനാദം ഞാന്‍ ഒഴുക്കി
ഉഷസ്സേ.......ഉഷസ്സേ........കണ്ണു തുറന്നതും നിന്നിലൂടെ
ഞാന്‍ കണ്ഠം തുറന്നതും നിന്നിലൂടെ

ശ്രുതിസുഖ നിനദേ വീണേ നിന്‍
പ്രബോധരാഗമുണര്‍ന്നൊഴുകും
പ്രകാശ തന്ത്രികളില്‍
അണുവായ് അലിയാന്‍ വെമ്പും ഞാനോ
വെറുമൊരു സ്വരശകലം
ശ്രുതിസുഖ നിനദേ വീണേ നിന്‍
പ്രബോധരാഗമുണര്‍ന്നൊഴുകും
പ്രകാശ തന്ത്രികളില്‍
അണുവായ് അലിയാന്‍ വെമ്പും ഞാനോ
വെറുമൊരു സ്വരശകലം
ശ്രുതിസുഖ നിനദേ വീണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Shruthisukha Ninadhe

Additional Info

Year: 
1984

അനുബന്ധവർത്തമാനം