കറുത്ത മുട്ട
കറുത്ത മുട്ട കിഴക്ക് പൊട്ടി കതിര്‍ വീശുന്നു
ചെറു ചൂടിന്‍ ചിറകുള്ളൊരു കിളി വിരിയുന്നു

പുലരിക്കിളി വിരിയുന്നു പുലരിക്കിളി വിരിയുന്നു

ല ല ല ലലല ലലലാ ല....
ല ല ല ലലല ലലലാ ല....
കിളിയുടെ പവിഴച്ചുണ്ടില്‍ മാണിക്ക്യ ചെമ്പഴുക്ക
ആകാശക്കടമ്പിലെ മാണിക്ക്യ ചെമ്പഴുക്ക

മിഴിയില്‍ മന്ദാരം കവിളില്‍ സിന്ദൂരം
മിഴിയില്‍ മന്ദാരം കവിളില്‍ സിന്ദൂരം
കിളി പറന്നാല്‍ പൊഴിയും തൂവല്‍ മണ്ണിനു പൂണാരം

ഈ മണ്ണിനു പൂണാരം
കറുത്ത മുട്ട കിഴക്ക് പൊട്ടികതിര്‍ വീശുന്നു
ചെറു ചൂടിന്‍ ചിറകുള്ളൊരു കിളി വിരിയുന്നു
ല ല ല ലലല ലലലാ ല....
ല ല ല ലലല ലലലാ ല....
തെക്കോട്ട് കിളി പറന്നാല്‍ ചിങ്ങത്തിരുവോണം
വടക്കോട്ടവള്‍ പറന്നാല്‍ മേട വിഷുപ്പൂവ്

മണ്‍ കുടിലിന്‍ മുറ്റത്തും മാളിക മുറ്റത്തും

കിളി വിതറും പൊന്‍പണത്തിനു വിലയൊരുപോലെ
കിളി വിതറും പൊന്‍പണത്തിനു വിലയൊരുപോലെ
വിലയൊരുപോലെ എന്നും വിലയൊരുപോലെ