കിഴക്കൻ മലയിറങ്ങുന്ന്

ല ല ല ലലല ലലലാ ല....
ല ല ല ലലല ലലലാ ല.

കിഴക്കൻ മലയിറങ്ങുന്ന് കന്നിപെണ്ണ്
ഇരുളിന്‍ കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ്

കാടിളക്കും ചിരിച്ചുണ്ടില്‍  വെറ്റില ചോപ്പ് 
കനലുരുക്കും കണ്ണില്‍  നേരിയ  കാര്‍മഷിക്കൂട്ട്

ഒന്നാം മല കഴിഞ്ഞേ അവള്‍
കുങ്കുമ പുഞ്ചിരി ചൊരിഞ്ഞേ  ഹൂം...ഹ..ഹ...ഹ...ഹ ...
ഒന്നാം മല കഴിഞ്ഞേ അവള്‍
കുങ്കുമ പുഞ്ചിരി ചൊരിഞ്ഞേ
കുങ്കുമപ്പുഞ്ചിരി പടര്‍ന്നേ  താമരപ്പൂ  തുടുത്തേ

താമരപ്പൂവാട ചുറ്റി താഴമ്പൂ  മാലചൂടി
തങ്കപ്പൂത്താലമേന്തി പെണ്ണ് വരുന്നേ ...
താമരപ്പൂവാട ചുറ്റി താഴമ്പൂ  മാലചൂടി
തങ്കപ്പൂത്താലമേന്തി പെണ്ണ് വരുന്നേ ...

കിഴക്കൻ മലയിറങ്ങുന്ന് കന്നിപെണ്ണ്
ഇരുളിന്‍ കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ്

രണ്ടാം മല കഴിഞ്ഞേ അവള്‍
പൊന്‍ കുറിഞ്ഞി ചിരി ചൊരിഞ്ഞേ ഹായ്...ഹായ് ..ഹായ് ..
രണ്ടാം മല കഴിഞ്ഞേ അവള്‍
പൊന്‍ കുറിഞ്ഞി ചിരി ചൊരിഞ്ഞേ
പൊന്‍ കുറിഞ്ഞിപ്പൂക്കള്‍ വാരി ഈ പുഴകളെല്ലാം അണിഞ്ഞേ

കിലുകിലുക്കും താളമിട്ടു കുളിരുരുകും  നാദമിട്ടു
പെണ്ണൊരുങ്ങി പാട്ട് പാടി ചുവടുവച്ചാടി
കിലുകിലുക്കും താളമിട്ടു കുളിരുരുകും  നാദമിട്ടു
പെണ്ണൊരുങ്ങി പാട്ട് പാടി ചുവടുവച്ചാടി

കിഴക്കൻ മലയിറങ്ങുന്ന് കന്നിപെണ്ണ്
ഇരുളിന്‍ കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ്

ല ല ല ലലല ലലലാ ല....
ല ല ല ലലല ലലലാ ല....
മൂന്നാം മല  കഴിഞ്ഞേ അവള്‍
കര്‍പ്പൂരച്ചിരി  ചൊരിഞ്ഞേ ഹായ്..ഹായ്...ഹായ്...
മൂന്നാം മല  കഴിഞ്ഞേ അവള്‍
കര്‍പ്പൂരച്ചിരി  ചൊരിഞ്ഞേ
കര്‍പ്പൂരച്ചിരിയില്‍  മണ്ണിന്‍ കരള്‍ക്കൂടുകളുണര്‍ന്നേ    

മരതകത്തിന്‍ തീരമിട്ടു മഞ്ഞണിപ്പൂ  മാലയിട്ടു
പന്തലിക്കും  പന്തലില്  പെണ്ണ്  വാഴുന്നേ     
മരതകത്തിന്‍  തീരമിട്ടു മഞ്ഞണിപ്പൂ   മാലയിട്ടു
പന്തലിക്കും  പന്തലില്  പെണ്ണ്  വാഴുന്നേ

കിഴക്കൻ മലയിറങ്ങുന്ന് കന്നിപെണ്ണ്
ഇരുളിന്‍ കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ്
കിഴക്കൻ മലയിറങ്ങുന്ന് കന്നിപെണ്ണ്
ഇരുളിന്‍ കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ്
കാടിളക്കും ചിരിച്ചുണ്ടില്‍  വെറ്റില ചോപ്പ് 
കനലുരുക്കും കണ്ണില്‍  നേരിയ  കാര്‍മഷിക്കൂട്ട്
കാടിളക്കും ചിരിച്ചുണ്ടില്‍  വെറ്റില ചോപ്പ് 
കനലുരുക്കും കണ്ണില്‍  നേരിയ  കാര്‍മഷിക്കൂട്ട്
കിഴക്കൻ മലയിറങ്ങുന്ന് കന്നിപെണ്ണ്
ഇരുളിന്‍ കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ്   

ല ല ല ലലല ലലലാ ല....
ല ല ല ലലല ലലലാ ല....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kizhakkan Malayirangunn

Additional Info

Year: 
1984

അനുബന്ധവർത്തമാനം