ആഴിത്തിര ചൊല്ലും

കാലം കുങ്കുമ സുപ്രഭാതം
ഇരുളിന്‍ വല്മീക ഗര്‍ത്തങ്ങളില്‍ നിന്നും
വീണ്ടുമൊരാദികാവ്യം  അഴകില്‍
പൊങ്ങുന്നു പൂര്‍വാദ്രിയില്‍
ഇന്നീ സര്‍ഗ്ഗ മയൂഖ നാദ നദിയില്‍
നീരാടുവാന്‍ പാടുവാന്‍ ഭൂമി
നിദ്രയില്‍ നിന്നുണര്‍ന്നുരുവിടൂ
ചൈതന്യ മന്ത്രാക്ഷരം
പൂമൊട്ടില്‍ വിടരുന്നു സൂര്യ ഹൃദയം
കായല്‍ത്തിരച്ചുണ്ടുകള്‍ തൂവെട്ടം നുണയുന്നു
പുല്‍ക്കൊടിയിലും സ്പന്ദിക്കയായ് ജീവിതം
പാടൂ പുത്തന്‍ ഉണര്‍വ്വിനായ്
സിരകളാല്‍ ഗായത്രി നീ
മാനസപ്പൂവേ നിദ്രയില്‍ നിന്നുണര്‍ന്നുരുവിടൂ
ചൈതന്യ മന്ത്രാക്ഷരം
നിദ്രയില്‍ നിന്നുണര്‍ന്നുരുവിടൂ ചൈതന്യ മന്ത്രാക്ഷരം
ചൈതന്യ മന്ത്രാക്ഷരം ചൈതന്യ മന്ത്രാക്ഷരം
മന്ത്രാക്ഷരം....ഓം...ഓം...ഓം..

ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി
ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി
നിന്‍ സൂര്യ നമസ്കാര ശൈലിയിലീ
ആര്‍ഷഭൂമിയൊരഞ്ജലീ പുഷ്പം
നിന്‍ സൂര്യ നമസ്കാര ശൈലിയിലീ
ആര്‍ഷഭൂമിയൊരഞ്ജലീ പുഷ്പം
ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി

സാ...നിധമഗസനി....ധ..ധ...ധ...ധ..
നീ...നിധമഗസനി......നീ..നീ..നീ.നീ
സാ...നിധമഗസനി....ധ..ധ...ധ...ധ..
നീ...നിധമഗസനി.....നീ...നീ...നീ...നീ
ആ...ആ..ആ...ആ...ആ...ആ..

പുണ്യവും പാപവും നിര്‍വ്വാണമടയുമീ
അദ്വൈത സാഗര സംഗമത്തില്‍
പുണ്യവും പാപവും നിര്‍വ്വാണമടയുമീ
അദ്വൈത സാഗര സംഗമത്തില്‍
പാല്‍ക്കടല്‍പ്പൊരുള്‍ പോലെ...മുഗ്ദ്ധമായ് ഉയരുന്നൂ....
പാല്‍ക്കടല്‍പ്പൊരുള്‍ പോലെ...മുഗ്ദ്ധമായ് ഉയരുന്നൂ....
പൊല്‍ക്കിരണാമൃത കുംഭം

ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി

സാ...നിധമഗസനി....ധ..ധ...ധ...ധ..
നീ....നിധമഗസനി......നീ..നീ..നീ.നീ
സാ...നിധമഗസനി....ധ..ധ...ധ...ധ..
നീ...നിധമഗസനി.....നീ...നീ...നീ...നീ
ആ...ആ..ആ...ആ...ആ...ആ..

കര്‍മ്മവും ജ്ഞാനവും അര്‍ഘ്യം അര്‍പ്പിക്കുമീ
ധര്‍മ്മാര്‍ത്ഥ ഭൂമിയാം അമ്പലത്തിൽ
കര്‍മ്മവും ജ്ഞാനവും അര്‍ഘ്യം അര്‍പ്പിക്കുമീ
ധര്‍മ്മാര്‍ത്ഥ ഭൂമിയാം അമ്പലത്തിൽ
ഭദ്രദീപങ്ങള്‍......ഉണര്‍ത്തുവാനെത്തുന്നു...
ഭദ്രദീപങ്ങള്‍......ഉണര്‍ത്തുവാനെത്തുന്നു...
പദ്മരാഗാമൃത നാളം

ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി
ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി
നിന്‍ സൂര്യ നമസ്കാര ശൈലിയിലീ
ആര്‍ഷഭൂമിയൊരഞ്ജലീ പുഷ്പം
നിന്‍ സൂര്യ നമസ്കാര ശൈലിയിലീ
ആര്‍ഷഭൂമിയൊരഞ്ജലീ പുഷ്പം
ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aazhithira Chollum

Additional Info

Year: 
1984

അനുബന്ധവർത്തമാനം