അമ്പല മണിനാദം

അമ്പല മണിനാദം പൂത്തുമ്പികളുടെ   സംഗീതം
തമ്പുരാന്റെ  നിര്‍മ്മാല്യം  തുമ്പപ്പൂ
മഞ്ഞുകണം  മഞ്ഞുകണം  മഞ്ഞുകണം.....
അമ്പല  മണിനാദം പൂത്തുമ്പികളുടെ   സംഗീതം
തമ്പുരാന്റെ  നിര്‍മ്മാല്യം  തുമ്പപ്പൂ
മഞ്ഞുകണം  മഞ്ഞുകണം  മഞ്ഞുകണം.....

ഉണരുണരൂ...കതിരവനേ...ഉലകെല്ലാം...കണികാണാന്‍
ഉണരുണരൂ...കതിരവനേ...ഉലകെല്ലാം...കണികാണാന്‍
പനിനീരില്‍  നീരാടി  കളഭപ്പൂം കുറി ചൂടി
തൊഴുകൈത്താമാരയോടെ  ഭൂമി  വലം  വയ്ക്കുന്നു
പനിനീരില്‍  നീരാടി  കളഭപ്പൂം കുറി ചൂടി
തൊഴുകൈത്താമാരയോടെ  ഭൂമി  വലം  വയ്ക്കുന്നു
പുളകപ്പുല്‍ക്കൊടി കാണാന്‍ ഉണരുണരൂ കതിരവനേ  
പുളകപ്പുല്‍ക്കൊടി കാണാന്‍ ഉണരുണരൂ കതിരവനേ

തെച്ചിപ്പൂ  തുളസിപ്പൂ തിനയും  നല്‍തേന്‍ ചിമിഴും
മന്ദാരക്കതിര്‍ പാടും മധുഗാന  മഞ്ജരിയും  
തെച്ചിപ്പൂ തുളസിപ്പൂ തിനയും നല്‍തേന്‍ ചിമിഴും
മന്ദാരക്കതിര്‍   പാടും മധുഗാന  മഞ്ജരിയും
തെച്ചിപ്പൂ  തുളസിപ്പൂ തിനയും  നല്‍തേന്‍ ചിമിഴും
മന്ദാരക്കതിര്‍   പാടും മധുഗാന  മഞ്ജരിയും
കണിവയ്പ്പൂ  തിരുമുന്‍പില്‍ ഉണരുണരൂ  കതിരവനേ
കണിവയ്പ്പൂ  തിരുമുന്‍പില്‍ ഉണരുണരൂ  കതിരവനേ

തുയില്‍ കൊള്ളും മനസ്സുകളില്‍ നിറമാലകള്‍ കത്തിക്കാന്‍
അഴകൊഴുകും കണ്ണുകളില്‍ ആനന്ദക്കതിരാകാന്‍
തുയില്‍ കൊള്ളും മനസ്സുകളില്‍ നിറമാലകള്‍ കത്തിക്കാന്‍
അഴകൊഴുകും കണ്ണുകളില്‍ ആനന്ദക്കതിരാകാന്‍
തുയില്‍ കൊള്ളും മനസ്സുകളില്‍ നിറമാലകള്‍ കത്തിക്കാന്‍
അഴകൊഴുകും  കണ്ണുകളില്‍ ആനന്ദക്കതിരാകാന്‍
ഉദയഗിരി  കോവിലില്‍ നീ ഉണരുണരൂ  കതിരവനേ 
ഉദയഗിരി  കോവിലില്‍ നീ ഉണരുണരൂ  കതിരവനേ 
ഉദയഗിരി  കോവിലില്‍ നീ ഉണരുണരൂ  കതിരവനേ 
ഉദയഗിരി  കോവിലില്‍ നീ ഉണരുണരൂ  കതിരവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ambala Maninaadham

Additional Info

Year: 
1984

അനുബന്ധവർത്തമാനം