ശ്രാവണചന്ദ്രികാപുഷ്പം

ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി
നിന്റെ ചുരുള്‍മുടി ചുംബിച്ച കാറ്റിനും
ഇന്നെന്തൊരുന്മാദം ... ഇന്നെന്തൊരുന്മാദം
ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി
രാത്രി..രാത്രി...ശ്യാമളഗാത്രിയാം രാത്രി

നക്ഷത്രരത്നമനോഹരമാം നിന്റെ
അക്ഷയ മധുപാത്രം നിറയുന്നു
നിന്റെ മണിയറദീപങ്ങള്‍
കണ്‍ചിമ്മിയെന്നെ വിളിക്കുന്നു
നിറയൂ എന്നില്‍ നിറയൂ ഒരു
നിര്‍വൃതിയായ് നിറയൂ
നിര്‍വൃതിയായ് നിറയൂ

ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി
നിന്റെ ചുരുള്‍മുടി ചുംബിച്ച കാറ്റിനും
ഇന്നെന്തൊരുന്മാദം ... ഇന്നെന്തൊരുന്മാദം
ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി
രാത്രി..രാത്രി...ശ്യാമളഗാത്രിയാം രാത്രി

മഞ്ജീരനാദമനോഞ്ജമാകും നിന്റെ
മഞ്ജുപദതാളം ക്ഷണിക്കുന്നു
നിന്റെ കവിളിലെ ചെമ്പനീര്‍പ്പൂക്കള്‍
എന്നെ മാടിവിളിക്കുന്നു
നിറയൂ എന്നില്‍ നിറയൂ ഒരു
നിര്‍വൃതിയായ് നിറയൂ
നിര്‍വൃതിയായ് നിറയൂ

ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി
നിന്റെ ചുരുള്‍മുടി ചുംബിച്ച കാറ്റിനും
ഇന്നെന്തൊരുന്മാദം ... ഇന്നെന്തൊരുന്മാദം
ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി
രാത്രി..രാത്രി...ശ്യാമളഗാത്രിയാം രാത്രി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shravanachandrikapushpam

Additional Info

Year: 
1984

അനുബന്ധവർത്തമാനം