ഇനിയൊന്നു പാടി

ഇനിയൊന്നു പാടി നിന്‍ നോവുകളാറ്റുവാന്‍
ഇവിടെയീ തണലില്‍ ഇരിക്കാം
ഇനിയും തുടരുന്ന നീളുന്ന യാത്രതന്‍
ഇടവേള സംഗീതമധുരമാക്കാം
ഇടവേള സംഗീതമധുരമാക്കാം
ഇനിയൊന്നു പാടി നിന്‍ നോവുകളാറ്റുവാന്‍
ഇവിടെയീ തണലില്‍ ഇരിക്കാം
ഇനിയും തുടരുന്ന നീളുന്ന യാത്രതന്‍
ഇടവേള സംഗീതമധുരമാക്കാം
ഇടവേള സംഗീതമധുരമാക്കാം

മലർവാകച്ചില്ലയിൽ എന്ന പോൽ  മാനത്തും
അരുണിമ പൂത്തുപടര്‍ന്നു
മലർവാകച്ചില്ലയിൽ എന്ന പോൽ  മാനത്തും
അരുണിമ പൂത്തുപടര്‍ന്നു
തളിരിട്ട ചന്ദനത്തരുവിന്റെ നിശ്വാസം
അലിയുന്ന തെന്നലും വന്നു
അലിയുന്ന തെന്നലും വന്നു

ഇനിയൊന്നു പാടി നിന്‍ നോവുകളാറ്റുവാന്‍
ഇവിടെയീ തണലില്‍ ഇരിക്കാം
ഇനിയും തുടരുന്ന നീളുന്ന യാത്രതന്‍
ഇടവേള സംഗീതമധുരമാക്കാം
ഇടവേള സംഗീതമധുരമാക്കാം

ഇവിടെ ഈ കെട്ടിപ്പിണയുന്ന പിരിയുന്ന
നിഴലുകള്‍ ആരുടേതാവാം
ഇവിടെ ഈ കെട്ടിപ്പിണയുന്ന പിരിയുന്ന
നിഴലുകള്‍ ആരുടേതാവാം
കഥയറിയാത്തൊരു പാവ നിഴല്‍ക്കൂത്ത്
പഥികാ നീ കാണ്മിതോ മുന്നില്‍
പഥികാ നീ കാണ്മിതോ മുന്നില്‍

ഇനിയൊന്നു പാടി നിന്‍ നോവുകളാറ്റുവാന്‍
ഇവിടെയീ തണലില്‍ ഇരിക്കാം
ഇനിയും തുടരുന്ന നീളുന്ന യാത്രതന്‍
ഇടവേള സംഗീതമധുരമാക്കാം
ഇടവേള സംഗീതമധുരമാക്കാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyonnu Paadi

Additional Info

Year: 
1984

അനുബന്ധവർത്തമാനം