ഇല്ലിമുളം കാട്ടിലുണരും

ഇല്ലിമുളം കാട്ടിലുണരും കുസൃതിപ്പൂവേ
നിന്റെ തിരുവികൃതി പൂഞ്ചൊടിയിൽ
അരിതിരിയോ പൂത്തിരിയോ
ആ... ആ.... ആ... ആ.... ആ....
ഇല്ലിമുളം കാട്ടിലുണരും കുസൃതിപ്പൂവേ
നിന്റെ തിരുവികൃതി പൂഞ്ചൊടിയിൽ
അരിതിരിയോ പൂത്തിരിയോ

മഞ്ഞവെയില്‍‌ നഖമുനയാലേ കുഞ്ഞിക്കവിള്‍ നുള്ളീല്ലേ
കൊഞ്ഞനംകാട്ടി നിന്നില്ലേ ചൊല്ല് ചൊല്ല്
നിന്നുള്ളിൽ ആരും കാണാമുറിവുകളില്ലേ
മഞ്ഞവെയില്‍‌ നഖമുനയാലേ കുഞ്ഞിക്കവിള്‍ നുള്ളീല്ലേ
കൊഞ്ഞനംകാട്ടി നിന്നില്ലേ ചൊല്ല് ചൊല്ല്
നിന്നുള്ളിൽ ആരും കാണാ മുറിവുകളില്ലേ
മുറിവുകളില്ലേ കാണാ മുറിവുകളില്ലേ
ആരുമാരുമാരും കാണാ മുറിവുകളില്ലേ

ഇല്ലിമുളം കാട്ടിലുണരും കുസൃതിപ്പൂവേ
നിന്റെ തിരുവികൃതി പൂഞ്ചൊടിയിൽ
അരിതിരിയോ പൂത്തിരിയോ
ആ... ആ.... ആ... ആ.... ആ....

നിന്നിലെഴും മുറിവുകളാരോ പൊന്‍‌വിരലാല്‍ തഴുകീല്ലേ
ആകാശം പൂത്തിറങ്ങീലേ നിന്റെ നെഞ്ചില്‍
ആലോലം ആരും കാണാ കിളി  പാടീലേ
നിന്നിലെഴും മുറിവുകളാരോ പൊന്‍‌വിരലാല്‍ തഴുകീല്ലേ
ആകാശം പൂത്തിറങ്ങീലേ നിന്റെ നെഞ്ചില്‍
ആലോലം ആരും കാണാ കിളി  പാടീലേ
കിളി പാടീലേ കാണാ കിളി  പാടീലേ
ആരുമാരുമാരും കാണാ കിളി  പാടീലേ

ഇല്ലിമുളം കാട്ടിലുണരും കുസൃതിപ്പൂവേ
നിന്റെ തിരുവികൃതി പൂഞ്ചൊടിയിൽ
അരിതിരിയോ പൂത്തിരിയോ
ആ... ആ.... ആ... ആ.... ആ....

സ്വര്‍ണ്ണമലര്‍ച്ചിറകുകള്‍ വീശി വിണ്ണിലെ മാലാഖകളോ
നിന്‍ ചുറ്റും നൃത്തമാടീലേ തുമ്പിതുള്ളി
നിന്‍ കരളില്‍ ആരോ പാടും കുളിരുകളില്ലേ
സ്വര്‍ണ്ണമലര്‍ച്ചിറകുകള്‍ വീശി വിണ്ണിലെ മാലാഖകളോ
നിന്‍ ചുറ്റും നൃത്തമാടീലേ തുമ്പിതുള്ളി
നിന്‍ കരളില്‍ ആരോ പാടും കുളിരുകളില്ലേ
കുളിരുകളില്ലേ പാടും കുളിരുകളില്ലേ
ആരോ ആരോ ആരോ പാടും കുളിരുകളില്ലേ

ഇല്ലിമുളം കാട്ടിലുണരും കുസൃതിപ്പൂവേ
നിന്റെ തിരുവികൃതി പൂഞ്ചൊടിയിൽ
അരിതിരിയോ പൂത്തിരിയോ
ആ... ആ.... ആ... ആ.... ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illimulam Kaattilunarum

Additional Info

Year: 
1984

അനുബന്ധവർത്തമാനം