പൊന്നോണം വന്നു
പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞിത്തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നു നില്‍ക്കുന്നു നമ്മള്‍
ഇന്നും വന്നു നില്‍ക്കുന്നു നമ്മള്‍
പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞിത്തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നു നില്‍ക്കുന്നു നമ്മള്‍
ഇന്നും വന്നു നില്‍ക്കുന്നു നമ്മള്‍
മാവിന്റെ ചില്ലയില്‍ തുള്ളിച്ചിരിക്കുന്ന
പൂവാലനണ്ണാനെ നില്ലു നില്ല്
മാവിന്റെ ചില്ലയില്‍ തുള്ളിച്ചിരിക്കുന്ന
പൂവാലനണ്ണാനെ നില്ലു നില്ല്
താഴോട്ടെനിക്കൊരു ചക്കരമാമ്പഴം
തായോ എന്നരുമയായ് കൊഞ്ചുന്നു
പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞിത്തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നു നില്‍ക്കുന്നു നമ്മള്‍
ഇന്നും വന്നു നില്‍ക്കുന്നു നമ്മള്‍
ആനവാല്‍ മോതിരം മോഹിച്ചു കോവിലില്‍
ആനതന്‍ പിമ്പേ നടക്കുന്നു
ആനവാല്‍ മോതിരം മോഹിച്ചു കോവിലില്‍
ആനതന്‍ പിമ്പേ നടക്കുന്നു
ആയത്തിലാടുന്നൊരൂഞ്ഞാലില്‍ ഭൂമിയും
ആകാശവും തൊട്ടു മാറുന്നു
പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞിത്തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നു നില്‍ക്കുന്നു നമ്മള്‍
ഇന്നും വന്നു നില്‍ക്കുന്നു നമ്മള്‍
ഞാവല്‍പ്പഴം തിന്നു നാവു കറുക്കുമ്പോള്‍
നാണിച്ചു നീയെന്നെ നോക്കുന്നു
ഞാവല്‍പ്പഴം തിന്നു നാവു കറുക്കുമ്പോള്‍
നാണിച്ചു നീയെന്നെ നോക്കുന്നു
നീര്‍ക്കോഴിയോടു കലമ്പുന്നു കൈതതന്‍
പൂക്കുട കീഴിലിരിക്കുന്നു
പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞിത്തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നു നില്‍ക്കുന്നു നമ്മള്‍
ഇന്നും വന്നു നില്‍ക്കുന്നു നമ്മള്‍