ശ്രാവണ സംഗീതം കേള്‍പ്പൂ
ശ്രാവണ സംഗീതം കേള്‍പ്പൂ ശ്രാവണ സുന്ദര ഗീതം
ശ്രാവണ സംഗീതം കേള്‍പ്പൂ
ശ്രാവണ സുന്ദര ഗീതം
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ഗീതം
ശ്രാവണ സംഗീതം കേള്‍പ്പൂ ശ്രാവണ സുന്ദര ഗീതം
മലയജ സുരഭില മാരുത ലാളിത ദലമര്‍മ്മരമതു ഗാനം
മാബലി മന്നന് കേരളമരുളും സ്വാഗത സുഗമസംഗീതം കേള്‍ക്കൂ
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ഗീതം
(ശ്രാവണ )
ഓണനിലാവൊളി വാനില്‍ തൂക്കിയ മായിക യവനികയ്ക്കുള്ളില്‍
ആ ...ആ ...ആ ...പനിസ പനി മപനി മപ
രിമപ രിമരിസ മരി പമ നിപ സനി രിസരി നിസ
ഓണനിലാവൊളി വാനില്‍ തൂക്കിയ മായിക യവനികയ്ക്കുള്ളില്‍
കാമിനിയാം സൌദാമിനിതന്‍ പരിശീലന നടനം കാണ്മൂ ഇടയില്‍
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ഗീതം
ശ്രാവണ സംഗീതം കേള്‍പ്പൂ ശ്രാവണ സുന്ദര ഗീതം
സ പസനിസ നി മനിപനി ധനിധമ പഗമരി മനിധമ പാ
താഴെ സാഗര വീചിയില്‍ നിന്നും തരള വിളംബിത താളം
തരംഗ മൃദംഗ ധ്വനികളിലുയരും മന്ദ്ര മധുര സുഖ നാദം കേള്‍പ്പൂ
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ഗീതം
ശ്രാവണ സംഗീതം കേള്‍പ്പൂ ശ്രാവണ സുന്ദര ഗീതം
ശ്രാവണ സംഗീതം കേള്‍പ്പൂ ശ്രാവണ സുന്ദര ഗീതം
ആ......ആ......