അത്തപ്പൂവേ ചിത്തിരപ്പൂവേ - F
ഓ........ഓ...........ഓ................ഓ...........

അത്തപ്പൂവേ ചിത്തിരപ്പൂവേ
ഇത്ര നാള്‍ ഇത്ര നാള്‍ എങ്ങു പോയി ഓ
അത്തപ്പൂവേ ചിത്തിരപ്പൂവേ ഇത്ര നാള്‍ ഇത്ര നാള്‍ എങ്ങു പോയി
പുരളിമലക്കോവിലില്‍ പൂജ ചെയ്യാന്‍ പോയോ
വയനാടന്‍ കാവുകളില്‍ കളമെഴുതാന്‍ പോയോ അത്തപ്പൂവേ

ഓ........അത്തപ്പൂവേ ഓ........ചിത്തിരപ്പൂവേ
ഓ........ഓ...........
ഒത്തിരി ഒത്തിരി ദൂരെ ചിറ്റുമലയുടെ ചാരെ
ഒത്തിരി ഒത്തിരി ദൂരെ ചിറ്റുമലയുടെ ചാരെ
കൊയ്ത്തും മെതിയും നടക്കുന്ന കാലത്ത് പുത്തരിയുണ്ണാന്‍ പോയി

തെന്മലതന്‍ മേലെ തേന്‍ കുടിക്കാന്‍ പോയി
പീലി നീര്‍ത്തും മയിലുമൊത്തു കേളിയാടന്‍ പോയി അത്തപ്പൂവേ
അത്തപ്പൂവേ ചിത്തിരപ്പൂവേ ഇത്ര നാള്‍ ഇത്ര നാള്‍ എങ്ങു പോയി
ഓ........അത്തപ്പൂവേ ഓ........ചിത്തിരപ്പൂവേ
ഉം...... ഉം........
പൂവേ പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ പൂവേ
പൊലി താലപ്പൊലി ഹോയ് പൂവേ പൂവേ
പൊലി പൂവേ പൂവേ പൊലി പൂവേ പൂവേ പൊലി താലപ്പൊലി
മുറ്റത്തെ മുക്കുറ്റിപ്പൂവേ ഇത്ര നാളെങ്ങു പോയി

നാടുകാണിച്ചുരം കേറി കടന്നു നീ നാടു കാണാന്‍ പോയോ
നീലഗിരി മേലെ പാല പൂത്ത കാലം
ചോട് വയ്ക്കും തോഴരൊത്തു പാടിയാടാന്‍ പോയോ അത്തപ്പൂവേ