പൊന്നോണം പൊന്നോണം

ഹോയ്.... തിന്തക തിന്തക ഹോയ്..... തിന്തക തിന്തക
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
കുന്നലനാട്ടിനിന്നു കല്യാണം കുന്നലനാട്ടിനിന്നു കല്യാണം കല്യാണം
പൊന്നോണം  പൊന്നോണം ഒന്നാമോണം പൊന്നോണം
പൊന്നോണം  പൊന്നോണം ഒന്നാമോണം പൊന്നോണം

ഓഹോ... ഓഹോ.... ഓ..... ഓ ....
മല്ലികയ്ക്കും  മന്ദാരത്തിനും   മോതിരം  മാറ്റം
ആഹാ  മോതിരം  മാറ്റം
കൊന്നയ്ക്കും മുക്കുറ്റിക്കും സ്വര്‍ണ്ണക്കൈനീട്ടം
ആഹാ  സ്വര്‍ണ്ണക്കൈനീട്ടം
മുല്ലയ്ക്കും  തേന്മാവിനും നിശ്ചയ താംബൂലം
വെണ്ണിലാവു  നീക്കി വച്ചു വെറ്റിലത്താമ്പാളം  
വെണ്ണിലാവു  നീക്കി വച്ചു വെറ്റിലത്താമ്പാളം
കുന്നല നാട്ടിനിന്നു കല്യാണം
കുന്നല നാട്ടിനിന്നു കല്യാണം കല്യാണം

പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം

ഇല്ലിമുളം കാട്ടിലെല്ലാം വില്ലടിച്ചാന്‍ പാട്ട്
ആഹാ വില്ലടിച്ചാന്‍  പാട്ട്
അല്ലിമലര്‍ക്കുളങ്ങരെ  തുമ്പി കുഴല്‍ കൂത്ത്
ആഹാ തുമ്പി കുഴല്‍ കൂത്ത്‌
കറ്റമെതി  കഴിഞ്ഞ പാടത്താകെ കൊണ്ടാട്ടം
നാലും വച്ചൂണ് കഴിച്ചു നാടന്‍ കൊണ്ടാട്ടം
നാലും വച്ചൂണ് കഴിച്ചു നാടന്‍ കൊണ്ടാട്ടം

കുന്നല  നാട്ടിനിന്നു  കല്യാണം കുന്നല  നാട്ടിനിന്നു കല്യാണം കല്യാണം
പൊന്നോണം  പൊന്നോണം  ഒന്നാമോണം  പൊന്നോണം
പൊന്നോണം  പൊന്നോണം  ഒന്നാമോണം  പൊന്നോണം
പൊന്നോണം  പൊന്നോണം  ഒന്നാമോണം  പൊന്നോണം
പൊന്നോണം  പൊന്നോണം  ഒന്നാമോണം  പൊന്നോണം

 

തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം
ചമ്പക്കുളം ചുണ്ടന്‍ തുള്ളും ചാഞ്ചക്കം താളം
തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം
പമ്പയാറ്റില്‍ ഓളങ്ങള്‍ തന്‍ പഞ്ചാരി  മേളം
ഓ..തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
നാരായണപ്പൈങ്കിളിയൂതും നാദസ്വര  ഗാനം
ഓ....തിത്തിത്താരാ  തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
നാടണയും മാവേലിക്കൊരു സ്വാഗത സംഗീതം
ഓ തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ്  തക  തെയ്  തെയ്  തോം
മാവേലിക്കൊരു സ്വാഗത  സംഗീതം

പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnonam Ponnonam

Additional Info

അനുബന്ധവർത്തമാനം