ഓണം പിറന്നില്ല

ഓ.......നീലമണിക്കുയില്‍ പാടി  ഓ...........നീലമണിക്കുയില്‍ പാടി  ഓ........

ഓണം  പിറന്നില്ല  കാണം വിറ്റില്ല ഓമനക്കുട്ടന്‍  പിറന്നില്ല
പാണനെപ്പോലെ  പടിക്കല്‍  വന്നൊരു നീലമണിക്കുയില്‍  പാടി  
ഓ.....ഓ.....നീലമണിക്കുയില്‍ പാടി ഓ.....ഓ.....നീലമണിക്കുയില്‍ പാടി
 
ചക്രവാളത്തിന്റെ  അപ്പുറത്തുള്ളൊരു ചക്കര  തേന്മാവിന്‍  കൊമ്പത്ത്

ഇത്ര നാളും പുത്തന്‍  പൊന്നോണത്തെ സ്വപ്നം  കണ്ടു  മയങ്ങീ  ഞാന്‍
ഓ.....ഓ.....നീലമണിക്കുയില്‍ പാടി ഓ.....ഓ.....നീലമണിക്കുയില്‍ പാടി

നീലമണിക്കുയില്‍ പാടി
താരും  തളിരും  ഉണര്‍ന്നു  പോയി മാബലിതന്‍  വരവായി
പൂവിളിതന്‍ നാദം കേള്‍പ്പൂ ഓണ മലര്‍ക്കുയില്‍  പാടി
പണ്ടത്തെ മാബലി മര്‍ത്യ രൂപങ്ങളില്‍ വീണ്ടും വരുമെന്നറിഞ്ഞു ഞാന്‍

മാനവരെല്ലാം ഒന്നായ് തീരും ആ നവലോകം കാണ്മൂ ഞാന്‍
ഓ.....ഓ.....നീലമണിക്കുയില്‍ പാടി ഓ.....ഓ.....നീലമണിക്കുയില്‍ പാടി

ഓണം  പിറന്നില്ല  കാണം  വിറ്റില്ല ഓമനക്കുട്ടന്‍  പിറന്നില്ല
പാണനെപ്പോലെ  പടിക്കല്‍  വന്നൊരു നീലമണിക്കുയില്‍ പാടി
ഓ.....ഓ.....നീലമണിക്കുയില്‍ പാടി ഓ.....ഓ.....നീലമണിക്കുയില്‍ പാടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Onam Pirannilla