പുള്ളുവക്കുടവുമായ്
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
കദളിത്തൈ വാഴയ്ക്ക് കൈകൊട്ടി കളിക്കുവാന്‍
കാട്ടാറിലോളങ്ങള്‍ ശ്രുതികൂട്ടി
കദളിത്തൈ വാഴയ്ക്ക് കൈകൊട്ടി കളിക്കുവാന്‍
കാട്ടാറിലോളങ്ങള്‍ ശ്രുതി കൂട്ടി ദൂരെ
മുറ്റത്തെ തൈമുല്ല മുദ്രകള്‍ പഠിപ്പിച്ചു
തത്തമ്മപ്പൈങ്കിളി കവിത മൂളി
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
കാലത്തെ നീരാടി ചന്തം വരുത്തുവാനായ്
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം
കാലത്തെ നീരാടി ചന്തം വരുത്തുവാനായ്
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം
തങ്കക്കസവെഴും ഓണപ്പുടവ ചുറ്റി
താമരക്കുളങ്ങളും പേരാറും
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ