ശരണമരുളീടണമെനിക്ക്
ശരണമരുളീടണമെനിക്ക് മണികണ്ഠാ
ശബരിമല സ്വർഗ്ഗമാക്കുന്ന ഗണനാഥാ
സകല ദുരിതങ്ങളുമകറ്റുന്ന ദേവാ
അഭയമഭയം സ്വാമി സച്ചിദാനന്ദാ
ഇരുമുടിയിലിന്നു നാം ഇരുപതു പൊൻപങ്ങൾ
വിരവൊടു നിറച്ചു തവചരണമണയുന്നു
ഇരുളൊഴിയണേ കരളു കുളിരണേ നെഞ്ചിൽ
പൊരുളറിവു നിറയണേ ശരണമയ്യപ്പാ
കൊടിയ വനമാകുന്നു നരജീവിതം ഈ
നരകമിതു നാകമാക്കുന്ന മണിദീപം
വഴിയറിയണേ മിഴികൾ തെളിയണേ ചൊല്ലും
മൊഴി മന്ത്രമാവണേ ശരണമയ്യപ്പാ
പരമപദമണയാൻ പാപങ്ങളൊഴിയാൻ
പകലിരവു തിരുനാമമുരുവിടാം ഞങ്ങൾ
വരമരുളണേ അമൃതു കിനിയണേ ഉള്ളിൽ
തിരികൾ തെളിയണമേ ശരണമയ്യപ്പാ
സ്വാമിയല്ലാതെയിന്നൊരു ശരണമില്ല
സ്വാമിയേ അയ്യനേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Saranamaruleedanamenikku
Additional Info
ഗാനശാഖ: