കരിമലയ്ക്കപ്പുറം

 

കരിമലയ്ക്കപ്പുറം പുണ്യദിനം
കലിയുഗദേവന്റെ ജന്മദിനം
കരിപുലി വാഴും കാട്ടിൽ
ഹരിഹരസുതന്റെ ശുദ്ധോത്സവം
(കരിമല...)

പമ്പാസരസ്സിൽ കഴുകിയെടുത്തൊരു
പാപത്തിൻ നാളികേരം
പതിനെട്ടാം പടിയിലുടച്ചു
പരമപുണ്യത്തിൽ ലയിച്ചു
ഓംകാരപ്പൊരുളേ വേദാന്തപ്പൊരുളേ
അവിറ്റത്തെ പൂജാവിധികളിലെങ്ങളെ
അണയാത്ത കർപ്പൂരമാക്കൂ
ഒരിക്കലുമണയാത്ത കർപ്പൂരമാക്കൂ
(കരിമല...)

മിഴിനീർമണികൾ മുത്തായ് മാറ്റും
മാലയനിഞ്ഞു നമ്മൾ
തിരുസന്നിധാനമണഞ്ഞു
ശയനപ്രദക്ഷിണം ചെയ്തു
ഗിരി വാഴും ഗുരുവേ ശുഭനാമധരനേ
ആനന്ദമന്ത്ര ധ്വനികളുതിർക്കും
അക്ഷരലക്ഷങ്ങളാകൂ
മഹത്താമക്ഷര ലക്ഷങ്ങളാക്കൂ
(കരിമല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimalakkappuram

അനുബന്ധവർത്തമാനം