പ്രാവുകൾ കുറുകുന്നു

പ്രാവുകൾ കുറുകുന്നു മനസ്സിൽ
പ്രണയം മുറുകുന്നു
മൂകവിഷാദത്തിൻ താഴ്വാരങ്ങളിൽ
മുന്തിരിവള്ളികൾ പൂക്കുന്നു (പ്രാവുകൾ...)

പറന്നു പോയൊരു പക്ഷിയുപേക്ഷിച്ച
തൂവലായ് നീയിരിക്കുന്നു 
​​​മഴയിൽ കുതിർന്നും മഞ്ഞിൽ നനഞ്ഞും
മാറോടു ചേർത്തു ഞാൻ പാടുന്നു നിന്നെ
മനസ്സോടു ചേർത്തു ഞാൻ പാടുന്നു (പ്രാവുകൾ...)

ഉടഞ്ഞു പോയൊരു ശംഖിലുലാവുന്ന
നോവുമായ് നീയുറങ്ങുന്നു
കാറ്റിലലഞ്ഞും കനവിലലിഞ്ഞും
കണ്ണീരുമായ് നീ തേങ്ങുന്നു നിന്നെ
കരളോടു ചേർത്തു ഞാൻ പാടുന്നു (പ്രാവുകൾ...)

-------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pravukal kurukunnu

Additional Info

അനുബന്ധവർത്തമാനം