പിന്നെയുമേതോ രാക്കിളി പാടി

പ്രിയപ്പെട്ട ഡിസംബർ, മറന്നുപോയൊരു പാട്ടിന്റെ മഴനൂൽ പോലെ
മറ്റൊരു ജന്മത്തിന്റെ നക്ഷത്രപ്പൊട്ടുപോലെ
ഒരു മെഴുതിരിയായ് ഞാനുരുകുന്നത്
നിനക്കു വേണ്ടി മാത്രം

പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിൻ ഗസൽ രാഗം
ഏതോ പ്രണയത്തിൻ ഗസൽ രാഗം
ഓർമ്മളായ് ഒഴുകുമൊരീറൻ
മിഴിയിലെ മഴമുകിൽ പോലെ

പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിൻ ഗസൽ രാഗം
ഏതോ പ്രണയത്തിൻ ഗസൽ രാഗം

അകലെനിന്നും ഒരു സാന്ധ്യമേഘം
കടലിനെ നോക്കി പാടുമ്പോൾ (2)
പറയാതെ നീ നിൻ പ്രണയം  മുഴുവൻ
പനിനീർക്കാറ്റായ് പകരുകയോ…

പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിൻ ഗസൽ രാഗം
ഏതോ പ്രണയത്തിൻ ഗസൽ രാഗം

മറന്നുവെന്നോ.. നീ മറന്നുവെന്നോ…
മറന്നുവെന്നോ മുകിൽ പീലി നീർത്തും
മനസ്സിലെ മായാതീരം നീ ( 2)
അറിയാതെ ഞാനെൻ ഹൃദയം മുഴുവനും
അഴകേ നിനക്കായ് നൽകുമ്പോൾ

പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിൻ ഗസൽ രാഗം
ഏതോ പ്രണയത്തിൻ ഗസൽ രാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pinneyumetho raakkili paadi

Additional Info

Year: 
2004

അനുബന്ധവർത്തമാനം