അകലെ അകലെ (F)

അകലേ... അകലേ.. ആരോ... പാടും...
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങ-
ളോര്‍ത്തു പോവുന്നു ഞാന്‍...
അകലേ... അകലേ... ഏതോ... കാറ്റില്‍... 
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍...
അകലേ... അകലേ.. ആരോ... പാടും...

മറയുമോരോ... പകലിലും നീ കാത്തു നില്‍ക്കുന്നു...
മഴനിലാവിന്‍... മനസുപോലെ പൂത്തു നില്‍ക്കുന്നു...
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍....
അകലേ... അകലേ.. ആരോ... പാടും...

യാത്രയാകും... യാനപാത്രം ദൂരെ മായവേ...
മഞ്ഞു കാറ്റിൻ... മറയിലോ നീ മാത്രമാകവേ...
സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...
അകലേ... അകലേ.. ആരോ... പാടും...
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങ-
ളോര്‍ത്തു പോവുന്നു ഞാന്‍...
അകലേ... അകലേ... ഉം....ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akale Akale

Additional Info

Year: 
2004