ശാരോണിലെ

ശാരോണിലെ ശിശിരമേ ശാരോണിലെ ശിശിരമേ മുന്തിരി പൂക്കളില്‍ മൂവന്തിപോലെയെന്‍ മനസ്സു മിടിക്കുന്നുവോ മിഴികള്‍ തുടിക്കുന്നുവോ ശാരോണിലെ ശിശിരമേ ശാരോണിലെ ശിശിരമേ   ഉറങ്ങുന്ന നേരത്തു ദൂരേനിന്നാരോ ഉമ്മകള്‍ കൊണ്ടെന്നെ എറിയുന്നുവോ മഴക്കിളിത്തൂവലില്‍ മനസ്സിന്റെ ചിറകുമായി മറ്റേതോ ജന്മം ഞാന്‍ തിരയുന്നുവോ വെറുതെ വെറുതെ വെറുതെ   എനിക്കെന്‍റെ മാത്രമായി ഉഷസ്സിന്‍റെ ജാലകം മണ്‍സൂണ്‍മഴ വന്നു തുറക്കുന്നുവോ ഒരു കുഞ്ഞുപാട്ടിന്റെ  ഈറന്‍ഗിത്താറിന്മേല്‍ ഓര്‍മ്മകള്‍ മീട്ടി ഞാന്‍ ഉറങ്ങട്ടെയോ വെറുതെ വെറുതെ വെറുതെ  

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sharonile