പൊൻവെയിലൂതിയുരുക്കി മിനുക്കി
പൊൻ വെയിലൂതിയുരുക്കീ മിനുക്കി
തങ്കത്താലി
പൂവാങ്കുരുന്നിനും പൂത്താലി
രാവിൻ തങ്കനിലാവിലലക്കിയെടുത്തു
മേഘക്കോടീ
പുന്നാരപ്പെണ്ണിനും പൂങ്കോടി
മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തിമുല്ലപ്പൂമാല്യം (മേടപ്പൊൻ...)
തിങ്കൾ ഭജിക്കും പെണ്ണേ തങ്കവർണ്ണപ്പെണ്ണേ
നീ തരുന്നു മധുരം
പീലി വിരിക്കും കണ്ണിൽ വാലിട്ടെഴുതും കണ്ണിൽ
എന്റെ മോഹശലഭം
കള്ളനോട്ടം നോക്കി കാതരയായി കൊഞ്ചി
കൂടെയൊന്നു വായോ
നിന്നെക്കാത്തു കാത്തു ഞാനിരിക്കുന്നു നെഞ്ചിൽ
നാട്ടു മൈന പാട്ടു മൂളുന്നു ( മേടപ്പൊൻ..)
എന്റെ മനസ്സിനുള്ളിൽ പൂത്തു നിൽക്കും പാട്ടിൻ
പാരിജാതമലരേ
നിന്നെ വിളിക്കും നേരം നീയൊരുങ്ങും നേരം
ഉള്ളിലൂറുമമൃതം
പൂങ്കിനാവും ചൂടി പൊന്നാഭരണം ചാർത്തി
മാറുരുമ്മി നിൽക്കൂ
നിന്നെത്തേടി വന്ന തെന്നലല്ലോ ഞാൻ കാതിൽ
തേൻ പകർന്ന ഗാനമല്ലോ ഞാൻ (മേടപ്പൊൻ...)
--------------------------------------------------------------------------------