ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ

ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ ചില്ലമേൽ
കുഞ്ഞിക്കൂടുകൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
മാരിപ്പൂ പൊഴിഞ്ഞപ്പോൾ പാടേ നനഞ്ഞും
വേനൽക്കാറ്റൊഴിഞ്ഞപ്പോൾ പാടാൻ തുനിഞ്ഞും
കൊക്കുമുരുമ്മി തൂവൽച്ചിറക്  തലോടി
തക്കിളി നൂൽക്കും നെഞ്ചിൽ കിക്കിളി കൂട്ടി
തമിൽ തമ്മിൽ മെല്ലെ താലോലം കൊഞ്ചും കാലം
(ചെല്ലക്കാറ്റു ചാഞ്ചക്കമാടും)

തിനയും തേനുമാലോലം പുന്നെല്ലും തമ്മിൽ കൈമാറി
മധുരം ചോർന്ന ചെഞ്ചുണ്ടിൽ
പൂപ്പാട്ടും പാടി ചേർന്നാടി
പലകാലം ചെന്നപ്പോളൂള്ളിൽ ഓ
പതിരില്ലാ കണ്ണീരിൻ പെയ്ത്തായി
ആരാരും കൂട്ടില്ലാക്കിളികൾ
ആരിരം രാരോ ചായുറങ്ങ്
അമ്മിണിപ്പൈതൽ കിടന്നുറങ്ങ്
നാളെ വെളുപ്പിനു കിഴക്കുദിക്കും
നന്മകൾ കാണാൻ കനിഞ്ഞുറങ്ങ്
(ചെല്ലക്കാറ്റു ചാഞ്ചക്കമാടും)

അകലെ പുല്ലുമാടത്തീന്നെങ്ങാനും
രണ്ടു പൊൻപ്രാക്കൾ
അവിടെ വന്നു ചേർന്നപ്പോൾ
ഉല്ലാസം എന്തൊരാഹ്ലാദം
അലിവാലെ പാവങ്ങൾക്കമ്മയായി
ഓ അമൃതൂട്ടാൻ അച്ഛന്റെ പുണ്യമായി
താങ്ങായും തണലായുമിരുന്നു
കാട്ടുമാക്കാൻ വന്നാലും കർക്കിടമാസം വന്നാലും
തകതരികിട താനാരോ തക്കിട തരികിട താനാരോ
ഹേയ് കാവൽ നിൽക്കാനാളുണ്ടേ
കഥ പറയാനാളുണ്ടേ
താനാരോ താനാരോ തക്കിട തരികിട താനാരോ
(ചെല്ലക്കാറ്റു ചാഞ്ചക്കമാടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chellakatt chanchakkamadum

Additional Info

അനുബന്ധവർത്തമാനം