പൂമാനം (F)
പൂമാനം പൂപ്പന്തൽ ഒരുക്കും
പൊൻ താരം വെൺദീപം കൊളുത്തും
കാണാകോകിലങ്ങൾ കാതിൽ മെല്ലെഓതും
മാംഗല്യം മധുരം...ആ...ആ...ആ... ശുഭസംഗമം...
(പൂമാനം.......... കൊളുത്തും)
മാടപ്രാവായി കുറുകി പാറും ഓരോ മോഹം കണ്ണിൽ
താമര വിരലാൽ തംബുരു മീട്ടും ഏതോ മൗനം ചുണ്ടിൽ
താനേ മിന്നുമീ തിങ്കൾ കുങ്കുമം നൽകാമോ പ്രിയ രാവേ
ആ.....ആ....... ആ......... സുഖ സാന്ത്വനം...
(പൂമാനം.......... കൊളുത്തും)
കുന്നിമണിപ്പൂ ചെപ്പിലൊളിക്കും നാണം കാണാൻ മോഹം
മഞ്ഞുമുടിച്ചുരുൾ മാടിയൊതുക്കും ഓമൽ സായം സന്ധ്യേ
നീയെന്നുള്ളിലെ വീണക്കമ്പിയിൽ മൂളാമോഹൃദയരാഗം
മ പധപധനിധപധപമഗരിഗമപമപധപമ
പമഗരിസ സ്വരപഞ്ചമം (പൂമാനം.......... കൊളുത്തും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomanam
Additional Info
Year:
1998
ഗാനശാഖ: